കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉളളിലും ഏറെ സ്വാദിഷ്ടമായ ഗുണങ്ങള്‍  ഒരു പഴ വര്‍ഗമാണ് പാഷൻ ഫ്രൂട്ട്. പഴം മാത്രമല്ല, പാഷൻ ഫ്രൂട്ട്ന്റെ ഇലയിലും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏത് കാലാവസ്ഥയിലും ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്. ഇതിൽ ധാരാളം  ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിറ്റുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പാഷൻ ഫ്രൂട്ട് മഞ്ഞ ,ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലുണ്ട്. പക്ഷേ വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്നത് മഞ്ഞയാണ് . സാധാരണയായി ഫാഷന്‍ ഫ്രൂട്ടെന്നു ഓർക്കുമ്പോൾ തന്നെ മനസ്സിൽ  തെളിയുന്നത് കടും മഞ്ഞ നിറത്തിലുളള പഴമാണ്. എന്നാൽ പലർക്കും  പര്‍പ്പിള്‍ നിറത്തിലുളള പഴം അത്ര പരിചയമില്ല. മഞ്ഞ നിറത്തിലുളള പഴത്തിന് പുളി രസമാണ് .


പഴം മുറിക്കുമ്പോൾ തന്നെ ചിലരുടെ വായിൽ കപ്പലോടും.  ചിലർ പഞ്ചസാര ചേർത്താണ് ഇത് കഴിക്കുക.  നന്നായി പാകമായ പര്‍പ്പിള്‍ ഫാഷന്‍  ഫ്രൂട്ടിന് കടും മധുരമായിരിക്കും. ഇത് കഴിക്കാനായി പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ലെന്നര്‍ത്ഥം. കടും പച്ച നിറത്തിലുളള കായകള്‍ പഴുക്കുമ്പോഴാണ് നിറം മാറിത്തുടങ്ങുന്നത്. 


പാഷൻ ഫ്രൂട്ട്ന്റെ ഔഷധ ഗുണങ്ങളെ കുറിച്ചും അത് തരുന്ന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും പലർക്കും അറിവില്ല എന്നതാണ് സത്യം.  ഈ പഴത്തിൽ 76 ശതമാനവും വെള്ളവും, 12 ശതമാനം അന്നജവും 9 ശതമാനം നാരുകളും അടങ്ങിയിട്ടുണ്ട്. ഫാഷന്‍ ഫ്രൂട്ടിന്റെ  രൂചിയും ഗുണവും കൂട്ടുന്നത് ഇതിലടങ്ങിയിരിക്കുന്ന റൈസോഫളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമാണ്. അതായത് ഇതിന്റെ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കാം എന്നതാണ് സത്യം.


അച്ചാറു മുതൽ സ്‌ക്വാഷുവരെ


*പാഷൻ ഫ്രൂട്ടിൻറെ തൊലി  അച്ചാറിടാം.
*പഴം പച്ചയ്ക്ക് പറച്ചാൽ പുളിക്ക് പകരമായി കറികളില്‍ ഉപയോഗിക്കാം.
* കാന്താരി മുളകും ഉപ്പും ചേര്‍ത്ത് പച്ചക്കായ അരച്ചെടുത്താല്‍ നല്ല ചമ്മന്തി തയ്യാറാക്കാം.
*പഞ്ചസാര, കാന്താരി മുളക്, ഉപ്പ്, പാഷൻ ഫ്രൂട്ട് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസിന് പ്രത്യേക രുചിയാണ്.
*പഴുത്ത പാഷൻ ഫ്രൂട്ട്  ജ്യൂസും ജെല്ലിയും സ്‌ക്വാഷുമുണ്ടാക്കാന്‍ അത്യുത്തമമാണ്.
*കുട്ടികൾ പഞ്ചസാര മാത്രം ചേർത്തും കഴിക്കും.



ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്  ഒറ്റമൂലി


*പാഷൻ ഫ്രൂട്ടിൻറെ ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്.
*വന്ധ്യത, സന്ധിവാതം, വിഷാദം എന്നിവയ്ക്കും പരിഹാരമാണ്.
*പാഷൻ ഫ്രൂട്ട് കഴിക്കുന്നതിലൂടെ ശരീരത്തിലെ നാഡീ ഞെരബുകൾക്ക് നല്ലതാണ്.
*മലബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
*പാഷൻ ഫ്രൂട്ടിൻറെ ജ്യൂസ്  ശ്വാസ കോശ രോഗികള്‍ക്ക് നല്ലതാണ്.
*പ്രമേഹ രോഗികള്‍ പാഷൻ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
*അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു.
*ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
*എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കും.
*ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും.
*ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
*ഇതിന്റെ ഇലകള്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും മരുന്നാണ്


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.