Black Raisins Benefits : കൊളസ്‌ട്രോൾ കുറയ്ക്കുന്നത് മുതൽ അനീമിയ തടയുന്നത് വരെ; ഉണക്ക മുന്തിരിക്ക് ഗുണങ്ങളേറെ
കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് അമിത രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
പായസം മുതൽ ലഡു വരെ ഒരുവിധം എല്ലാ മധുര പലഹാരങ്ങളിലും മുന്തിരി ഉപയോഗിക്കുന്നവരാണ് മലയാളികൾ. പലപ്പോഴും ബ്രൗൺ നിറത്തിലുള്ള ഉണക്ക മുന്തിരികളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിന് പകരം കറുത്ത ഉണക്ക മുന്തിരി ഉപയോഗിച്ചാൽ വളരെയേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ട്. മുടി കൊഴിച്ചിൽ, അമിത രക്ത സമ്മർദ്ദം, അനീമിയ ഇവയൊക്കെ ഒഴിവാക്കാൻ കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെ ഗുണകരമാണ്.
ഉണക്ക മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ
മുടി നരയ്ക്കുന്നത്, കൊഴിയുന്നതും കുറയും
കറുത്ത ഉണക്ക മുന്തിരിയിൽ വലിയ തോതിൽ അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം വിറ്റാമിന് സി യും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മിനറലുകളെ വേഗം തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും, മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും സഹായിക്കും.
ALSO READ: ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം; നിരവധിയാണ് ഗുണങ്ങൾ
ഓസ്റ്റിയോപൊറോസിസ്
ഓസ്റ്റിയോപൊറോസിസ് മൂലം ഉണ്ടാകുന്ന പ്രശ്‍നങ്ങൾ കുറയ്ക്കാൻ ഉണക്ക മുന്തിരി സഹായിക്കും. ഇവയിൽ ധാരാളം പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ എല്ലുകൾക്ക് കൂടുതൽ ബലം ലഭിക്കാൻ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് സഹായിക്കും.
അമിത രക്തസമ്മർദ്ദം കുറയ്ക്കും
ലോകത്തെമ്പാടുമുള്ള ആളുകൾ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശനങ്ങളിൽ ഒന്നാണ് അമിത രക്തസമ്മർദ്ദം. എന്നാൽ കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് അമിത രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഉണക്ക മുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തത്തിലെ സോഡിയം കുറയ്ക്കുന്നതാണ് ഇതിന് കാരണം.
അനീമിയ
കറുത്ത ഉണക്ക മുന്തിരിയിൽ ധാരാളം അയണും വിറ്റാമിന് ബി കോംപ്ലെക്സ്ഉം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും. നിങ്ങൾ അനീമിയ ഉള്ള ഒരാളാണെങ്കിൽ സ്ഥിരമായി കറുത്ത ഉണക്ക മുന്തിരി കഴിച്ചാൽ അനീമിയ മുഴുവനായും മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും
ഹൃദയാരോഗ്യത്തെ രൂക്ഷമായി ബാധിക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ. എൽഡിഎൽ അഥവാ ചീത്ത കൊളെസ്ട്രോളാണ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സ്ഥിരമായി കറുത്ത ഉണക്ക മുന്തിരി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...