Black Raisins Milk Benefits: പാൽ ആരോഗ്യത്തിന് വളരെ ഗുണകരമാണ് എന്ന് നമുക്കറിയാം. ഒരു സമ്പൂര്‍ണ്ണ ആഹാരത്തിനന്‍റെ ശ്രേണിയില്‍ ആണ് എപ്പോഴും പാലിന്‍റെ സ്ഥാനം. പാല്‍ അങ്ങിനെതന്നെ കുടിയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍ പാലിനൊപ്പം മറ്റ് എന്തെങ്കിലും പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Best Tea for Diabetes: പ്രമേഹരോഗികള്‍ക്ക് ഉത്തമം ഈ 5 ചായകള്‍, ഗുണങ്ങള്‍ അറിയാം    


കറുത്ത ഉണക്കമുന്തിരി നമുക്കറിയാം ധാരാളം പോഷകങ്ങൾ കാണപ്പെടുന്നു, ഇത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും. എന്നാല്‍, കറുത്ത ഉണക്കമുന്തിരി പാലിൽ കലക്കി രാത്രിയിൽ കുടിച്ചാലോ? ഗുണങ്ങള്‍ ഏറെയാണ്‌. അതായത് ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് പാലില്‍ കറുത്ത ഉണക്കമുന്തിരി ചേര്‍ത്ത് കഴിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും. രാത്രി ഉറങ്ങാന്‍ നേരം ഉണക്കമുന്തിരിയിട്ട പാല്‍ കുടിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ് എന്നറിയാം... 


Also Read:  Rules to keep Tawa: അബദ്ധത്തിൽ പോലും തവ കമിഴ്ത്തി വയ്ക്കരുത്, സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും


1. ശരീരഭാരം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുത്ത ഉണക്കമുന്തിരി പാലിനൊപ്പം കഴിക്കാം. ഇവ രണ്ടും ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്. 
അവയ്ക്കുള്ളിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. കൂടുതൽ കലോറി ശരീരത്തിലെത്തുന്നു. ഇത് ശരീരഭാരം വർദ്ധിക്കാന്‍ സഹായിയ്ക്കുന്നു. 


2. കറുത്ത ഉണക്കമുന്തിരി പാലിനൊപ്പം കഴിച്ചാൽ മലബന്ധം എന്ന പ്രശ്‌നത്തെ മറികടക്കാം. നിങ്ങൾക്ക് ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ, കറുത്ത ഉണക്കമുന്തിരി പാലിനൊപ്പം കഴിക്കാം.


3. കറുത്ത ഉണക്കമുന്തിരി പാലിനൊപ്പം കഴിച്ചാൽ വിളർച്ച എന്ന പ്രശ്‌നത്തിൽ നിന്നും ആശ്വാസം ലഭിക്കും. വിളർച്ച പ്രശ്‌നമുള്ളവരാണ് മിക്ക സ്ത്രീകളും. വിളർച്ച, ക്ഷീണം, അലസത തുടങ്ങിയ ലക്ഷണങ്ങൾ എപ്പോള്‍ വേണമെങ്കിലും അനുഭവപ്പെടാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉണക്കമുന്തിരി കഴിച്ചാൽ അത് ഗുണം ചെയ്യും.


4. 40 നും 45 നും ഇടയിൽ ഒരു വ്യക്തിക്ക് എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ പ്രശ്നം  ഒരു വ്യക്തിയുടെ ദൈനംദിന ജോലികളെ ബാധിക്കുന്നു.  രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉണക്കമുന്തിരി പാൽ കുടിച്ചാൽ അത് എല്ലുകളെ ശക്തിപ്പെടുത്തും. കൂടാതെ, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.