ശൈശവത്തിലും കൗമാരത്തിലും ശക്തവും ആരോഗ്യകരവുമായ അസ്ഥികൾ വികസിപ്പിക്കുന്നത് നിർണായകമാണ്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ മുപ്പതുകൾക്ക് ശേഷവും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്. വൈവിധ്യമാർന്ന ഭക്ഷണ, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ നിങ്ങളുടെ പ്രായത്തിനനുസരിച്ച് ശക്തമായ അസ്ഥികളുടെ വികാസത്തിനും അവയുടെ പരിപാലനത്തിനും സഹായിക്കും. “ആകെ കഴിക്കുന്ന കാൽസ്യത്തിന്റെ 20-30 ശതമാനം വരെ മാത്രമേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. ചില ഭക്ഷണങ്ങൾ കാത്സ്യത്തിന്റെ ആഗിരണം തടയുകയും ഒടുവിൽ അസ്ഥികളുടെ ആരോ​ഗ്യം നഷ്ടപ്പെടുകയും ചെയ്യുന്നു''വെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ അസ്ഥികൾക്ക് ഹാനികരമായ ഏഴ് കാര്യങ്ങൾ


1- ശീതളപാനീയങ്ങളിൽ പഞ്ചസാരയും കഫീനും ധാരാളം അടങ്ങിയിട്ടുണ്ട്. അവയിൽ ഫോസ്ഫോറിക് ആസിഡും ഒരു പ്രിസർവേറ്റീവായി അടങ്ങിയിട്ടുണ്ട്. അതിനാൽ ശീതളപാനീയങ്ങൾ അമിതമായി കുടിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു.
2- മൃഗങ്ങളുടെ പ്രോട്ടീൻ അമിതമായി കഴിക്കുന്നത് മൂത്രത്തിലൂടെ കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കും.
3- ചായ, കൊക്കോ, ചോക്ലേറ്റുകൾ, കാപ്പി എന്നിവയിൽ അടങ്ങിയിരിക്കുന്ന കഫീൻ കാത്സ്യം വിസർജ്ജം വർധിപ്പിക്കുന്നു.
4- നിക്കോട്ടിൻ കാത്സ്യത്തിന്റെ ആഗിരണത്തെ ബാധിക്കുന്നതിനാൽ പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോ​ഗവും കാത്സ്യത്തിന്റെ അളവ് ശരീരത്തിൽ കുറയുന്നതിന് കാരണമാകുന്നു.
5- ഉപ്പും പഞ്ചസാരയും അധികമായി കഴിക്കുന്നത് കാത്സ്യം വിസ‍ർജ്ജനം വർധിപ്പിക്കുന്നു.
6- ശരീരഭാരം കുറഞ്ഞിരിക്കുന്നതും കാത്സ്യം സംഭരിക്കുന്നതിന് തടസമാകുന്നു.
7- വ്യായാമം ചെയ്യുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


കാത്സ്യം, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയവയിലൂടെ എല്ലുകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.