Bone Health: എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഇവയാണ്
Food For Bones Health: ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം കുറയാനുള്ള സാധ്യത കൂടുതലായതിനാൽ ഭക്ഷണക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരത്തിന്റെ അടിസ്ഥാന ഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അസ്ഥികൾ. പ്രായത്തിനനുസരിച്ച് അസ്ഥികളുടെ ആരോഗ്യത്തിൽ നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോൾ തിരിച്ചറിയപ്പെടുന്നില്ലെങ്കിലും അസ്ഥികളുടെ ആരോഗ്യത്തിന് നമ്മൾ നൽകുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്, എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് അസ്ഥികളുടെ ആരോഗ്യം കുറയാനുള്ള സാധ്യതയുണ്ട്.
മുതിർന്നവർക്ക് അവരുടെ എല്ലുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പ്രതിദിനം 1000 മില്ലിഗ്രാം കാത്സ്യം ആവശ്യമാണ്. നമ്മുടെ ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് മഗ്നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ ഡി തുടങ്ങിയ മറ്റ് പോഷകങ്ങൾ ആവശ്യമാണെന്നതും നാം ഓർമ്മിക്കേണ്ടതാണ്.
അസ്ഥികളുടെ ആരോഗ്യം മോശമാകുന്നത് റിക്കറ്റ്‌സ്, ഓസ്റ്റിയോപൊറോസിസ് പോലുള്ള അസ്ഥി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും പിന്നീട് ചെറിയ വീഴ്ചകളിൽ പോലും അസ്ഥി പൊട്ടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കുന്നതിന് നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതുമായ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: PCOS Diet: ഹോർമോൺ നില സന്തുലിതമാക്കാനും പിസിഒഡി നിയന്ത്രിക്കാനും ഈ പാനീയങ്ങൾ കുടിക്കാം
എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ
ദിവസവും ഒരു ഗ്ലാസ് ചീരയുടെ നീര്, ആറ് അസംസ്കൃത കാരറ്റ് എന്നിവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കും. ഇതിൽ ഏകദേശം 300 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ധാന്യങ്ങളിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. 100 ഗ്രാം അസംസ്‌കൃത പരിപ്പിൽ 200 മുതൽ 250 ഗ്രാം വരെ കാത്സ്യം അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
എള്ള് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് നല്ലതാണ്. ദിവസവും 2-3 സ്പൂൺ എള്ള് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികൾ നാരുകൾ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യത്തിന് പ്രോട്ടീൻ കഴിക്കേണ്ടത് പ്രധാനമാണ്. നട്സ്, മുട്ട, പയറുവർഗങ്ങൾ എന്നിവ പ്രോട്ടീൻ സമ്പന്നമാണ്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും.
സിട്രസ് അടങ്ങിയ ഉത്പന്നങ്ങളും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടവയിൽ പ്രധാനപ്പെട്ടവയാണ്. സരസഫലങ്ങൾ, ഓറഞ്ച് മുന്തിരി എന്നിവ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ALSO READ: Diabetes tips: പ്രമേഹത്തെ നിയന്ത്രിക്കുമോ മൾബറി? അറിയാം മൾബറിയുടെ ഗുണങ്ങൾ
എല്ലുകളുടെ ആരോഗ്യം മോശമാക്കുന്ന ഭക്ഷണങ്ങൾ
പഞ്ചസാര കൂടുതലുള്ള ലഘുഭക്ഷണങ്ങൾ
കാർബണേറ്റഡ് പാനീയങ്ങൾ. ഇവയിൽ പഞ്ചസാരയും കഫീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ അമിതമായി കഴിക്കുന്നതും നല്ലതല്ല.
കാപ്പി, ചായ എന്നിവയുടെ അമിതമായ ഉപയോഗം അസ്ഥികളിൽ നിന്ന് കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കും.
പുകവലി ശരീരത്തിൽ നിന്ന് കാത്സ്യം കുറയുന്നതിന് കാരണമാകും.
എല്ലുകൾ പ്രധാനമായും കാത്സ്യം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാത്സ്യം സമ്പുഷ്ടമായ ഭക്ഷണമാണ് ഒരാൾ ദിവസവും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ടവ. ഉദാസീനമായ ജീവിതശൈലിയും അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. അതിനാൽ ദിവസവും വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...