മസ്തിഷ്ക ആരോഗ്യം: മസ്തിഷ്ക ആരോഗ്യം, ഓർമ്മശക്തി, ഏകാഗ്രത, വൈജ്ഞാനിക പ്രവർത്തനം എന്നിവ ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ, തലച്ചോറിനെ പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അടുത്തിടെ നടത്തിയ പഠനമനുസരിച്ച്, ബ്രെയിൻ സ്ട്രോക്ക് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. മരണസംഖ്യ 6.6 ദശലക്ഷത്തിൽ നിന്ന് 9.7 ദശലക്ഷമായി വർധിച്ചേക്കാമെന്നും ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനും ബ്രെയിൻ സ്‌ട്രോക്ക് ലക്ഷണങ്ങൾ കുറയ്ക്കുന്നതിനുമായി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ചില പാനീയങ്ങൾ, ജ്യൂസുകൾ, ചായകൾ എന്നിവയുണ്ട്. ബ്രെയിൻ സ്ട്രോക്ക് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


ഗ്രീൻ ടീ: ഗ്രീൻ ടീയിൽ കഫീനും കാറ്റെച്ചിനും ഉണ്ട്. നിരവധി പഠനങ്ങൾ അനുസരിച്ച്, ബ്രെയിൻ റിലാക്‌സ് ചെയ്യാനും ഫോക്കസ്, മെമ്മറി എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.


ബെറി ജ്യൂസ്: ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് ബെറികൾ. ഇത് ആരോഗ്യത്തിന് വളരെയധികം ​ഗുണങ്ങൾ നൽകുന്നു. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ഉണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇവയിൽ ആന്തോസയാനിൻ എന്ന സസ്യ രാസവസ്തുവും ഉണ്ട്. അവ ഓർമശക്തി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.


ALSO READ: Pistachios Health Benefits: രുചികരം ​ഗുണപ്രദം... പിസ്ത കഴിക്കാം; നിരവധിയാണ് ആരോ​ഗ്യ ​ഗുണങ്ങൾ


ബീറ്റ്റൂട്ട് ജ്യൂസ്: ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷണം നൽകാൻ ബീറ്റ്റൂട്ട് സഹായിക്കുന്നു. രക്തസമ്മർദ്ദത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കുന്നു. ഇത് മസ്തിഷ്കാഘാതവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ബീറ്റ്റൂട്ട് കോശങ്ങളുടെ ഓക്സിജൻ ആ​ഗിരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.


മഞ്ഞൾ ചായ: നിരവധി ഔഷധ ​ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. സ്ട്രോക്ക് ലക്ഷണങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ മഞ്ഞൾ ഫലപ്രദമായ ഒന്നാണ്. ആന്റി ബാക്ടീരിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ എന്നിവയും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. ചില ഗവേഷണങ്ങൾ പ്രകാരം, അൽഷിമേഴ്സ് രോഗത്തെ ചെറുക്കാനും ഇത് നല്ലതാണ്.


കൊമ്പുച്ച: കുടലിന്റെ ആരോഗ്യത്തിനും നല്ല കുടൽ സൂക്ഷ്മാണുക്കൾ വളർത്താനും സഹായിക്കുന്ന പുളിപ്പിച്ച ഭക്ഷണമാണിത്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു.


ഗ്രീൻ ജ്യൂസുകളും സ്മൂത്തികളും: ഗ്രീൻ ജ്യൂസുകളും സ്മൂത്തികളും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കും. ചീര, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികളിൽ ഫോളേറ്റ്, ല്യൂട്ടിൻ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇവ. എല്ലാ പോഷകങ്ങളും തലച്ചോറിന്റെ ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം എന്നിവ വർധിപ്പിക്കാനും ന്യൂറോ ഡിജനറേറ്റീവ് പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.