ശരീരഭാരം കുറയ്ക്കാനായി  പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും.  എന്നാൽ മറ്റ് ചിലർക്ക് തിരക്ക് കാരണം പ്രഭാതഭക്ഷണം കഴിക്കാൻ സമയം കിട്ടാറുമില്ല. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്കാണ് എത്തിക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്...  അതില്‍ ആരോഗ്യം  സംബന്ധിച്ച വലിയ ഒരു കാര്യവും ഉണ്ട്.  മനുഷ്യ ശരീരത്തിന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് ഈ പ്രഭാതഭക്ഷണത്തില്‍ നിന്നാണ്.


Also Read:  Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി


എന്നാല്‍,  കൃത്യമായ സമയത്ത് പ്രാതലും ഊണും അത്താഴവും കഴിക്കുന്നത് വളരെ ചുരുക്കം ആളുകളാണ്.  സമയത്ത്  ഭക്ഷണം കഴിയ്ക്കുന്നത് വഴി  നമ്മൾ നമ്മുടെ ശരീരത്തിന് ഒരു വലിയ സഹായമാണ് ചെയ്യുന്നത്. 


 പ്രഭാതഭക്ഷണം അല്ലെങ്കില്‍  പ്രാതല്‍ (Breakfast) എന്നത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും  കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.  പ്രഭാത ഭക്ഷണം ഒരിയ്ക്കലും  മുടക്കരുത്. 


Also Read:  Beauty Tips: നീളമുള്ള അഴകാര്‍ന്ന മുടി വേണോ? ഈ നുറുങ്ങുകൾ പരീക്ഷിക്കാം


ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്  ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍  തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക്  ഹൃദയാഘാത സാധ്യതയോ അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യതയോ ഉണ്ടെന്നാണ് പഠനങ്ങള്‍  തെളിയിക്കുന്നത്. 


പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. 


തികച്ചും  പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നാരുകളും പ്രോട്ടീനും ഫലങ്ങളും അടങ്ങിയ ഭക്ഷണമാണ് ഉത്തമം.  പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍  ഉള്‍പ്പെടുത്താം. കൂടാതെ, പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും  പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.