പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്...  അതില്‍ ആരോഗ്യ സംബന്ധിയായ വലിയ ഒരു കാര്യം അടങ്ങിയിരിയ്ക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍,  കൃത്യമായ സമയത്ത് പ്രാതലും ഊണും അത്താഴവും കഴിക്കുന്നത് വളരെ ചുരുക്കം ആളുകളാണ്. എന്നാൽ  സമയത്ത്  ഭക്ഷണം കഴിയ്ക്കുന്നത് വഴി  നമ്മൾ നമ്മുടെ ശരീരത്തിന് ഒരു വലിയ സഹായമാണ് ചെയ്യുന്നത്. 


 പ്രഭാതഭക്ഷണം അല്ലെങ്കില്‍  പ്രാതല്‍ (Breakfast) എന്നത് ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും  കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.  പ്രഭാത ഭക്ഷണം ഒരിയ്ക്കലും  മുടക്കരുത്. 


ഒരു ദിവസത്തേക്ക് ആവശ്യമുള്ള ഊര്‍ജ്ജം മുഴുവന്‍ തന്നെ നല്‍കുന്നതാണ് പ്രഭാതഭക്ഷണം . പ്രാതല്‍ ഒഴിവാക്കിയാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും.


ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച്  ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍  തന്നെ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം. പ്രഭാത ഭക്ഷണം വൈകുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.


പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക്  ഹൃദയാഘാത സാധ്യതയോ അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യതയോ ഉണ്ടെന്നാണ് പഠനങ്ങള്‍  തെളിയിക്കുന്നത്. 


Also Read: Sprouts for diabetes: ഈ മൂന്ന് ആരോഗ്യകരമായ സ്പ്രൌട്ട്സ് പ്രമേഹ രോഗികൾക്ക് വളരെ ഉത്തമം!


പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റു ചില പ്രധാന കാര്യങ്ങള്‍ കൂടിയുണ്ട്. ഫാസ്റ്റ് ഫുഡ് ഒരിക്കലും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീ കേക്ക്, പ്രസര്‍വേറ്റിവ് എന്നിവയും രാവിലെ കഴിക്കാന്‍ പാടില്ല. 


തികച്ചും  പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നാരുകളും പ്രോട്ടീനും ഫലങ്ങളും അടങ്ങിയ ഭക്ഷണമാണ് ഉത്തമം.  പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍  ഉള്‍പ്പെടുത്താം. കൂടാതെ, പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും  പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.