Beauty tips: വിവാഹ ദിനത്തിൽ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് തുടങ്ങിക്കോളൂ...
വിവാഹത്തിന് മുമ്പ് മുഖത്തിന് തിളക്കം ലഭിക്കാൻ ധാരാളം വെള്ളം കുടിക്കുക. നിങ്ങൾക്ക് വീട്ടിൽ തന്നെ ഫ്രൂട്ട് ഫേഷ്യൽ നടത്താം.
പെൺകുട്ടികൾ ഏറ്റവും കൂടുതൽ സുന്ദരിയായിരിക്കാൻ ആഗ്രഹിക്കുന്ന ദിവസമാണ് അവളുടെ വിവാഹ ദിവസം. വിവഹാത്തിന് ദിവസങ്ങൾക്ക് മുൻപേ അതിന് വേണ്ടിയുള്ള തയാറെടുപ്പുകളിലാവും ഓരോ പെൺകുട്ടിയും. പലരും പാർലറിൽ പോയി ഫേഷ്യലും മറ്റും ചെയ്യാറുണ്ട്. വിവാഹങ്ങളുടെ സീസൺ ആണ് വരുന്നത്. എന്നാൽ പലർക്കും പാർലറിലും മറ്റും പോയി സൗന്ദര്യ ചികിത്സ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
അങ്ങനെ പോകാൻ സാധിക്കാത്തവർ വിഷമിക്കേണ്ട, അതിന് പ്രകൃതിദത്തമായ ചില മാർഗങ്ങളുമുണ്ട്. വിവാഹത്തിന് മുമ്പ് നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും വിവാഹത്തിൽ നിങ്ങളുടെ ചർമ്മം ഏറ്റവും തിളക്കമുള്ളതാക്കാനും ഈ ടിപ്സ് പ്രയോജനപ്പെടുത്താം.
വിവാഹത്തിന് മുമ്പ് മുഖത്തിന് തിളക്കം ലഭിക്കാൻ ധാരാളം വെള്ളം കുടിക്കുക. നിങ്ങൾക്ക് വീട്ടിൽ തന്നെ ഫ്രൂട്ട് ഫേഷ്യൽ നടത്താം അല്ലെങ്കിൽ രണ്ടാഴ്ച ഇടവേളയിൽ പുറത്ത് നിന്ന് ഫേഷ്യൽ ചെയ്തു തുടങ്ങാം.
കുങ്കുമപ്പൂവ് പാലിൽ ചേർത്ത് ദിവസവും മുഖത്ത് പുരട്ടുക.
പാടുകൾ മാറാൻ ദിവസവും തേങ്ങാവെള്ളവും തേനും മുഖത്ത് പുരട്ടുക.
കണ്ണിനു താഴെ കറുപ്പുണ്ടെങ്കിൽ വെള്ളരിക്ക കണ്ണിൽ വെക്കുകയും മസാജ് ചെയ്യുകയും ചെയ്യാം.
രാത്രിയിൽ മുഖം വൃത്തിയാക്കി മസാജ് ചെയ്ത ശേഷം ഉറങ്ങുക.
മുടി പരിപാലിക്കുക
മുടിയുടെ കാര്യത്തിലും ശ്രദ്ധ വേണം. ഇതിനായി, മുടിയിൽ ഹെയർ സ്പാ ചെയ്യുക അല്ലെങ്കിൽ വീട്ടിൽ തന്നെ ചില മാസ്കുകൾ തയാറാക്കി പുരട്ടാം.
മുടിയിൽ പതിവായി എണ്ണ പുരട്ടുക, നല്ല മുടിക്ക് ഒമേഗ -3 ഭക്ഷണങ്ങൾ കഴിക്കുക.
താരൻ അകറ്റാൻ നാരങ്ങ, ബേക്കിംഗ് സോഡ ഹെയർ മാസ്ക് ഉപയോഗിക്കുക.
മുട്ട ഹെയർ മാസ്ക് മുടിയിൽ പുരട്ടുക.
ആരോഗ്യകരമായ ഭക്ഷണവും നല്ല ഉറക്കവും
ചില പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് മെലിഞ്ഞിരിക്കാൻ വേണ്ടി ഭക്ഷണവും പാനീയവും കുറയ്ക്കും. എന്നാൽ ശരിയായ രീതിയല്ല. ശരീരം ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കാലുകളുടെയും കൈകളുടെയും സംരക്ഷണം
മനോഹരമായ കൈകളും കാലുകളും നിങ്ങളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഇതിനായി രാത്രി ഉറങ്ങുന്നതിന് മുമ്പ് കൈകാലുകളിൽ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ മസാജ് ചെയ്ത് കൈകാലുകൾ മൃദുവായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ കൈകളിലെയും കാലുകളിലെയും വരണ്ട ചർമ്മത്തെ ഇല്ലാതാക്കും. കൂടാതെ, കുളിക്കുമ്പോൾ ഒരു പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങൾ വൃത്തിയാക്കുക.
ബോഡി മസാജ്
വിവാഹത്തിന് മുമ്പും ശേഷവും നിരവധി ചടങ്ങുകളുണ്ട്. ഇതൊക്കെ നിങ്ങളെ ക്ഷീണിതരാക്കും. നിങ്ങളുടെ ശരീരം പൂർണ്ണമായി പരിപാലിക്കേണ്ടത് പ്രധാനമാണ്. ഒന്നോ രണ്ടോ തവണ ബോഡി മസാജ് ചെയ്യുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...