ബ്രോക്കോളി ആരോഗ്യത്തിന് വളരെ സ്വാദിഷ്ടമാണ് അതുപോലെ തന്നെ ഗുണകരവും. ബ്രോക്കോളി ജ്യൂസായി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ബ്രോക്കോളിക്ക് നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. കൂടാതെ പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാനും ബ്രോക്കോളി സഹായിക്കും. ഇത് കഴിക്കുന്നതിലൂടെ ദഹനം മെച്ചപ്പെടുകയും, പ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

 കൊളസ്‌ട്രോൾ കുറയ്ക്കും


ബ്രോക്കോളി ജ്യൂസിൽ ധാരാളം സൊല്യൂബിൾ ഫൈബറുകൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ ചീത്ത കൊളസ്ട്രോളാണ് ബ്രോക്കോളി കുറയ്ക്കുന്നത്. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ കൂടിയാൽ സ്‌ട്രോക്കിനും ഹൃദയാഘാതത്തിനും മറ്റും കാരണമാകും.


രക്തസമ്മർദ്ദം കുറയ്ക്കും


ഹൃദ്രോഗങ്ങൾ ഉള്ളവരും, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരും ബ്രോക്കോളി ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്. ഇത് ഹൃദ്രോഗങ്ങൾക്ക് ഉള്ള സാധ്യത കുറയ്ക്കുകയും, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.


പ്രമേഹം കുറയ്ക്കും


ബ്രോക്കോളിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും, ഫൈബറുകളും അടങ്ങിയിട്ടുണ്ട്.  ഇത് രക്തത്തിലെ പ്രമേഹം ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കും. ഇത് കഴിക്കുന്നത് വഴി ടൈപ്പ് 2 പ്രമേഹം വളരെ വേഗത്തിൽ കുറയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


എല്ലുകളുടെ ശക്തി വർധിക്കും 


ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിൻ കെ എന്നിവ എല്ലുകളുടെ ശക്തി വർധിപ്പിക്കാൻ സഹായിക്കും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക