Broccoli Side Effects: ബ്രോക്കോളി സാധാരണയായി ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാൽ ഇത് എല്ലാവരുടെയും ആരോഗ്യത്തിന് നല്ലതാവണം എന്നില്ല.  ബ്രൊക്കോളി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും അതുപോലെ തന്നെ ഇതിൽ പല തരത്തിലുള്ള വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. എങ്കിലും എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ടെന്ന് പറയുന്നത് പോലെയാണ് ഇതിന്റെ കാര്യവും. അതുകൊണ്ടുതന്നെ ബ്രൊക്കോളി കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുള്ളതുപോലെ തന്നെ ദോഷങ്ങളും ഉണ്ട്. ഏതൊക്കെ രോഗമുള്ളവരാണ് ബ്രൊക്കോളിയിൽ നിന്നും അകന്നുനിൽക്കേണ്ടതെന്ന് നമുക്ക് നോക്കാം...  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!


ഈ മൂന്ന് രോഗമുള്ളവർ ബ്രോക്കോളി കഴിക്കരുത് (Who should not eat broccoli) 


കരളിന് പ്രശ്നമുള്ളവർ:  കരൾ ദുർബലമായവർ ബ്രോക്കോളി കഴിക്കുന്നത് ഒഴിവാക്കണം. ബ്രോക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.  ഇത് ഗ്യാസ് ഉണ്ടാക്കുകയും കുടലിന് പ്രശ്നമുണ്ടാക്കുകയും ചെയ്യും.  ഇതുകൂടാതെ ഇത് കരളിന്റെ പ്രവർത്തനത്തേയും ബാധിക്കും. അതുമൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതായത് വയറു വീർക്കുന്നതിന് കാരണമായേക്കും.


മലബന്ധം ഉണ്ടാക്കും:  ബ്രോക്കോളി മലവിസർജ്ജനത്തെ ബാധിക്കുന്നുവെന്നാണ് പറയുന്നത്. അതായത് നിങ്ങൾ കൂടുതലായി ബ്രൊക്കോളി കഴിച്ചാൽ അത് നിങ്ങളുടെ വയറിന് അസ്വസ്ഥതയുണ്ടാക്കുകയും അതിലൂടെ മലബന്ധമുണ്ടാക്കുകയും ചെയ്യും.  


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


ദഹനശക്തി കുറവുള്ളവർ കഴിക്കരുത്: ബ്രോക്കോളി കഴിക്കുന്നത് ദഹന പ്രക്രിയയേയും ബാധിക്കും.  ഇത് ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ നശിപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കുന്നതിനെ തടയുകയും ചെയ്യും. ഇത് കൂടാതെ ഹൈപ്പോതൈറോയിഡിസം ഉള്ളവരും ബ്രോക്കോളി കഴിക്കുന്നത് പരിമിതപ്പെടുത്തണം. കാരണം ഇത് തൈറോയ്ഡ് പ്രശ്‌നം വർദ്ധിപ്പിച്ചേക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.