സദ്യ കഴിച്ച് കഴിഞ്ഞാൽ അവസാനം അൽപം മോര് കൂട്ടുന്നത് നമ്മുടെ ഒരു രീതി. കറികളെല്ലാ കൂട്ടി ചോറുണ്ട് കഴിഞ്ഞ് അവസാനം കുറച്ച് മോര് കൂടി കൂട്ടി ചോറുണ്ണുന്നവരും മോര് വെറുതെ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്താവും മോര് കൂട്ടി അൽപം ചോറുണ്ണണം എന്ന് പഴമക്കാർ പറയാൻ കാരണം? 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോ​ഗ്യത്തിനും അനാരോ​ഗ്യത്തിനും കാരണമാകാറുണ്ട് മിക്ക ഭക്ഷണങ്ങളും. അതുകൊണ്ട് മോരും ഒരൽപം ഉപ്പും ചേർത്ത് ചോറുണ്ണുന്നത് ശരിയായ ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു എന്നാണ് പറയുന്നത്. സദ്യക്ക് ശേഷം മോര് കൂട്ടുന്നതിന്റെ ഒരു പ്രധാന കാരണം ഇത് തന്നെയാവാം. മസാലകൾ ചേർന്ന ഭക്ഷണങ്ങൾ ഒരുപാട് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതല്ല എന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. മസാലകൾ കൂടുതൽ ചെല്ലുമ്പോൾ കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കും. ഇത് തടയാൻ മോര് കൂട്ടുന്നത് നല്ലതാണെന്നും പറയപ്പെടുന്നു. 


Also Read: Benefits of Raisins: ഉണക്കമുന്തിരിയ്ക്ക് ഗുണങ്ങള്‍ ഏറെ, കഴിയ്ക്കേണ്ട വിധം അറിയാം  


നല്ലൊന്നാന്തരം പ്രോ ബയോട്ടിക്കുകളാണ് തൈരും മോരും എല്ലാം. പലപ്പോഴും നീർജലീകരണം ഉണ്ടാകുമ്പോൾ നമ്മൾ കുടിക്കാറ് മോര് തന്നെയാണ്. ഉപ്പിട്ട് മോര് കുടിക്കുന്നത് നീർജലീകരണം തടയുകയും ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നതായാണ് എല്ലാവർക്കും അനുഭവം. ശരീരത്തെ തണുപ്പിക്കാനുള്ള കഴിവ് മോരിനുണ്ട്. അസിഡിറ്റി പ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.