Onion: ദിവസവും ഒരു ഉള്ളി കഴിക്കുന്നത് ശീലമാക്കാം; ആരോഗ്യ ഗുണങ്ങളേറെ
Onion Benefits: ദിവസവും ഉള്ളി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
ഭൂരിഭാഗം ഭക്ഷണവിഭവങ്ങളിലും ഉൾപ്പെടുത്താറുള്ള പച്ചക്കറികളിൽ ഒന്നാണ് വലിയ ഉള്ളി അഥവാ സവാള. വെജിറ്റബിൾ ഗ്രേവികൾ ഉണ്ടാക്കാനും സലാഡുകൾ ഉണ്ടാക്കാനും ഉള്ളി കൂടുതലായി ഉപയോഗിക്കാറുണ്ട്. മിക്ക ആളുകളും പച്ചയ്ക്കും അല്ലാതെയും ഉള്ളി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
ദിവസവും ഒരു ഉള്ളി കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല. നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ALSO READ: ആർത്തവ ശുചിത്വ ദിനം; അണുബാധകൾ അകറ്റാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാം
നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ ഉള്ളി നിങ്ങൾക്ക് ഗുണം ചെയ്യും. കാരണം എല്ലാ ദിവസവും ഉള്ളി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ നിയന്ത്രിക്കാനാകും. പ്രമേഹരോഗികൾക്ക് ഉള്ളി ഒരു മരുന്ന് തന്നെയാണ്.
കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നു. ഇക്കാരണത്താൽ, സ്ട്രോക്കിനുള്ള സാധ്യത കുറയുന്നു. നിങ്ങൾക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾ ദിവസവും ഉള്ളി കഴിക്കാൻ തുടങ്ങണം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഉള്ളി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ രക്തം കട്ടപിടിക്കാതിരിക്കുകയും ഹൃദയത്തിന്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. അതിനാൽ ഹൃദ്രോഗികൾ ദിവസവും ഉള്ളി കഴിക്കണം.
പ്രതിരോധശേഷി വർധിപ്പിക്കും
പ്രമേഹരോഗികൾക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഉള്ളി കഴിക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. നിങ്ങൾക്ക് പ്രതിരോധശേഷി കുറവാണെങ്കിൽ ഉള്ളി ദിവസവും കഴിക്കണം.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...