മിനിമം സാധനങ്ങൾ കൊണ്ട് അടിപൊളി കേക്കുണ്ടാക്കാം. അതിനായി ഏറ്റവും പ്രധാനം ബിസ്ക്കറ്റാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഈ കേക്ക് ഏത് ബിസ്ക്കറ്റ് ഉപയോഗിച്ചും ഉണ്ടാക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആവശ്യമായ സാധനങ്ങൾ


ഹൈഡ് & സീക്ക്- 2 പാക്ക്
പാൽ- 1/2 ഗ്ലാസ്
ബട്ടർ- 50 ഗ്രാം
ബേക്കിംഗ് പൗഡർ- 3/4 ടീസ്പൂൺ
വിപ്പിംഗ് ക്രീം- 2 കപ്പ്
ചോക്ളേറ്റ്- 75 ഗ്രാം


ALSO READSugar Free mangoes: പ്രമേഹ രോഗികൾക്ക് സന്തോഷത്തോടെ കഴിയ്ക്കാം, വരുന്നു Sugar Free മാമ്പഴം..!!


ഉണ്ടാക്കുന്ന വിധം


ഒന്നര പാക്ക് ബിസ്ക്കറ്റ് ആദ്യം പൊടിച്ചെടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഈ പൊടിയും അതിൽ ബട്ടറും ചേർത്ത് ഇളക്കുക. എന്നിട്ട് കുറച്ച് കുറച്ചായി പാൽ ഒഴിച്ച് കേക്കിന്റെ ബാറ്റർ റെഡിയാക്കുക. വലിയൊരു പാത്രം അടുപ്പത്ത് വെച്ച് 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ഇനി ബട്ടർ പേപ്പർ വെച്ച കേക്ക്-ട്രേയിലേക്ക് കേക്ക് ബാറ്റർ ഒഴിക്കുക.


ഇതിലേക്ക് ഒഴിക്കുന്നതിന് തൊട്ടുമുന്നേയായി ബേക്കിംഗ് പൗഡർ ചേർക്കണം. 30 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക. കേക്ക് തയ്യാറായാൽ പുറത്തെടുത്ത് തണുക്കാൻ മാറ്റി വെക്കുക. അടുത്തതായി 4-5 ബിസ്ക്കറ്റ് പൊടിച്ച് വിപ്പിംഗ് ക്രീമിലിട്ട് ബീറ്റ് ചെയ്തെടുക്കാം. ആവശ്യമെങ്കിൽ ഇതിനൊപ്പം പൊടിച്ച പഞ്ചസാരയും ചേർക്കാം.


ALSO READചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്


ക്രീം തയ്യാറാക്കി ഫ്രിഡ്ജിൽ വെച്ചതിനു ശേഷം പഞ്ചസാര ലായനി തയ്യാറാക്കുക. എന്നിട്ട് തണുക്കാൻ വെച്ച കേക്ക് മൂന്ന് കഷ്ണങ്ങളാക്കി അതിൽ ഈ ലായനി ഒഴിച്ച് സോഫ്റ്റ് ആക്കുക. ഒരു കേക്ക് ബോഡിൽ ആദ്യത്തെ കഷ്ണം വെച്ച് അതിൽ ക്രീം പുരട്ടി മീതെ കുറച്ച് ബിസ്ക്കറ്റ് കഷ്ണങ്ങളും വിതറുക. ഇതേപോലെ ബാക്കി പീസും വെച്ച് കേക്ക് സെറ്റ് ചെയ്യുക. അവസാനമായി ചോക്ളേറ്റ് ഗണാഷ് ഉണ്ടാക്കി ഇതിന് മുകളിലായി ഒഴിക്കുക. ബാക്കി ഉണ്ടെങ്കിൽ അൽപം ബിസ്ക്കറ്റ് പൊടിച്ച് മുകളിൽ വിതറിയിടാം. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.