വ്യായാമത്തിനായി ചിലവഴിക്കാൻ നിങ്ങൾക്ക് സമയം കുറവാണോ? ജോലി സമ്മർദ്ദം, കുടുംബ മുൻഗണനകൾ എന്നിവ കാരണം വ്യായാമത്തിന് പലർക്കും കുറച്ച് സമയം മാത്രമേ ലഭിക്കൂ. എന്നാൽ ഒരു ചെറിയ വർക്ക്ഔട്ട് സെഷനിൽ നിങ്ങൾക്ക് കൂടുതൽ ​ഗുണം ലഭിക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങൾക്ക് ഒരു മണിക്കൂറോളം വ്യായാമം ചെയ്യാം. എന്നാൽ, നിങ്ങൾ വളരെ തിരക്കിലാണെങ്കിൽ, നിങ്ങൾക്ക് എല്ലാ ദിവസവും അഞ്ച് മിനിറ്റ് മാത്രം വ്യായാമം ചെയ്യാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓട്ടം, സൈക്ലിംഗ്, കാർഡിയോ എന്നിങ്ങനെ ഏതെങ്കിലും വിധത്തിലുള്ള വ്യായാമം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ നീളുന്ന സെഷനുകളായി ചെയ്യാം. അഞ്ച് മിനിറ്റ് കാർഡിയോ വർക്ക്ഔട്ട് നിങ്ങൾക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. തീർത്തും വ്യായാമം ചെയ്യാതിരിക്കുന്നതിനേക്കാൾ വളരെ ആരോ​ഗ്യപ്രദമാണ് അഞ്ച് മിനിറ്റ് കാർഡിയോ വർക്ക്ഔട്ട് ചെയ്യുന്നത്. അഞ്ച് മിനിറ്റ് കാർഡിയോ നിങ്ങളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ പറയുന്നു.


ALSO READ: Heart Disease: ഈ ആറ് ശീലങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യത്തെ അതീവ ​ഗുരുതരമായി ബാധിക്കും


വ്യായാമത്തിന്റെ കാര്യത്തിൽ സ്ഥിരത മറ്റെന്തിനേക്കാളും ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. നിങ്ങളുടെ ആരോഗ്യത്തിനായി ദിവസവും അഞ്ച് മിനിറ്റ് ചെലവഴിക്കുന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള റണ്ണിംഗ് സെഷനോ ഏതെങ്കിലും കാർഡിയോ സെഷനോ ദീർഘായുസ്സിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ്. ഇത് ആളുകളെ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കും. ഏതാണ്ട് 29 ശതമാനം മുതൽ 50 ശതമാനം വരെ മരണ നിരക്ക് കുറയ്ക്കാൻ ഇതിന് കഴിയും. എന്നാൽ നിങ്ങൾ വ്യായാമത്തിൽ സ്ഥിരത പുലർത്തുന്നില്ലെങ്കിൽ ആരോ​ഗ്യത്തിന് ദോഷം ചെയ്യും.


യുട്ടാ യൂണിവേഴ്സിറ്റിയിലെ അമേരിക്കൻ ജേണൽ ഓഫ് ഹെൽത്ത് പ്രൊമോഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഒരു പ്രത്യേക തീവ്രതയ്ക്ക് മുകളിൽ ഹ്രസ്വമായ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ഭാരത്തെ ഗുണപരമായി ബാധിക്കും. അമേരിക്കൻ ജേണൽ ഓഫ് ഹെൽത്ത് പ്രൊമോഷനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ അഞ്ച് മിനിറ്റ് വർക്ക്ഔട്ട് സെഷൻ 10 മിനിറ്റ് റണ്ണിംഗ് സെഷൻ പോലെ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നു. അതിനാൽ, വ്യായാമത്തിനായി നിക്ഷേപിക്കാൻ കൂടുതൽ സമയമില്ലാത്ത ആളുകൾക്ക് അഞ്ച് മിനിറ്റ് കാർഡിയോ എളുപ്പത്തിൽ ചെയ്യാൻ കഴിയും. അത് നിങ്ങളുടെ ആയുർദൈർഘ്യത്തിൽ വലിയ സ്വാധീനം ചെലുത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.