ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കാര്യത്തിൽ, നമ്മുടെ ഓർമ്മയിൽ വരുന്ന ആദ്യത്തെ കുറച്ച് പേരുകൾ ആപ്പിൾ, വാഴപ്പഴം, കിവി, പപ്പായ മുതലായവയാണ്. എന്നാൽ മാതളനാരങ്ങ സാധാരണക്കാരുടെ പട്ടികയിൽ ഇടം പിടിക്കുന്നില്ല. ഈ വൈവിധ്യമാർന്ന പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ആരോഗ്യമുള്ള ഹൃദയത്തിന് മാതളനാരങ്ങ മികച്ചതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസം മൂന്ന് മാതളനാരങ്ങ കഴിക്കുന്നത് ഹൃദയ ധമനികളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു. നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ ദിവസവും മൂന്ന് മാതളനാരങ്ങ കഴിക്കൂ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് ശരീരത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് അഞ്ജലി മുഖർജി പറയുന്നത്.


മാതളനാരങ്ങയുടെ ആരോ​ഗ്യ ഗുണങ്ങൾ


ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മാതളനാരങ്ങ നല്ലതാണ്. അവയിൽ പോഷകങ്ങൾ ധാരാളമായി നിറഞ്ഞിരിക്കുന്നു. മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവും വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്.


മാതളനാരങ്ങ ആന്റിഓക്‌സിഡന്റു‌കളാൽ സമ്പന്നമാണ്. അകാല വാർധക്യത്തിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് ഇത് നമ്മെ സംരക്ഷിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുകയും അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.


 ALSO READ: Glycerin for face: വരണ്ട ചർമ്മത്തിന് ഉത്തമപ്രതിവിധി; അറിയാം ​ഗ്ലിസറിന്റെ ​ഗുണങ്ങൾ


മാതളനാരങ്ങ രക്തം കട്ടി കുറയ്ക്കുന്നവയായി പ്രവർത്തിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തി രക്തചംക്രമണം മികച്ചതാക്കാനും മാതളനാരങ്ങ സഹായിക്കുന്നു.


നാരുകളാൽ സമ്പന്നമായ മാതളനാരങ്ങ ദഹനപ്രക്രിയയെ മികച്ചതാക്കുന്നു. അനാരോ​ഗ്യകരമയാ ജങ്ക് ഫുഡ് ഒഴിവാക്കി, ഒരു ദിവസം ഒരു മാതളനാരങ്ങ കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും.


മാതളനാരങ്ങയുടെ സത്ത് ഓക്സിഡേറ്റീവ് സമ്മർദ്ദവും ധമനികളിലെ വീക്കവും കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുകയും ചെയ്യുമെന്ന് ​ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.