Carom Seeds Water: ദിവസവും അല്പം അയമോദകം തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ, ആശുപത്രിയെ മറക്കാം
Carom Seeds Water: പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്‍റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.
Carom Seeds Water Benefits: ഇന്നത്തെക്കാലത്ത് ഒരു ചെറിയ ആരോഗ്യപ്രശ്നം വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് ഓടുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍, ഒന്ന് ശ്രദ്ധിച്ചാല്‍ ചെറിയ ചെറിയ അസുഖങ്ങള്‍ക്ക് പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്.
Also Read: Excess Sweating: അധികം വിയര്‍ക്കാറുണ്ടോ? ഈ രോഗത്തിന്‍റെ സൂചനയാകാം
നമുക്കറിയാം നിരവധി സുഗന്ധവ്യഞ്ജനങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ അടുക്കള. ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഇവയുടെ പ്രാധാന്യം പലപ്പോഴും നാം വിസ്മരിയ്ക്കുന്നു. എന്നാല്‍, ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം അടുക്കളയില്‍ കണ്ടെത്തുന്നവരും ഉണ്ട്. അത്തരത്തില്‍ അടുക്കളയിലെ വൈദ്യന്‍ ആണ് അയമോദകം (Carom Seeds). ചെറിയ ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം.
അയമോദകം ആർക്കും അപരിചതമായ ഒന്നല്ല, പഴമക്കാര്‍ പറയുന്നതനുസരിച്ച്പലവിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്‍റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.
ചെറുതായി വറുത്ത അയമോദകം ഭക്ഷണം കഴിച്ചതിന് ശേഷം ഒരു നുള്ള് കഴിയ്ക്കുന്നത് ദഹനത്തിന് ഉത്തമമാണ്. കൂടാതെ, രാത്രിയിൽ അയമോദകം ഇട്ട് തിളപ്പിച്ച ചെറുചൂടുള്ള വെള്ളം കുടിയ്ക്കുന്നതും ദഹന പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. ഏതു കാലാവസ്ഥയിലും അയമോദകം. ഉത്തമമാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത.
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളത്തിന്‍റെ ഗുണങ്ങള്‍ അറിയാം
അടുക്കളയിൽ സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന അയമോദകത്തിന് ഗുണങ്ങള്‍ ഏറെയാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം.
അയമോദകം പൊടിയാക്കി ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ കാണപ്പെടുന്നു, ഇത് പല രോഗങ്ങൾക്കും പരിഹാരമാണ്.
അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ദഹനത്തിന് ഉത്തമമാണ്.ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും മാറും. ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അയമോദകം ഇല്ലാതാക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, എല്ലാ രാത്രിയിലും അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, അത്ഭുതകരമായ മാറ്റം കാണാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദക്കാര്‍ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, അത്ഭുതകരമായ മാറ്റം കാണാം.
ചുമ, ജലദോഷം എന്നിവയ്ക്ക് ഉത്തമ പരിഹാരം. അല്പം തുളസിയിലയും അയമോദകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ച് നോക്കൂ, ചുമയും ജലദോഷവും പമ്പ കടക്കും..!!
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അയമോദകം. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു. ശൈത്യകാലത്ത് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്തുന്നു. ഇതുമൂലം അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകില്ല.
അസ്ഥികളെ ശക്തിപ്പെടുത്താനും അയമോദകം ഉത്തമം. അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായകമാണ്. ഇതില്‍ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലമുണ്ടാകും. ഈ വെള്ളം കുടിക്കുന്നത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു.
നല്ല ഉറക്കത്തിന് അയമോദകം. നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നു. ഇത് സമ്മർദ്ദം അകറ്റാനും ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യവും മികച്ചതാകുന്നു.
അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അയമോദകം കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും. നിങ്ങൾ ദുർബലരോ മെലിഞ്ഞവരോ ആണെങ്കിൽ, അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.
അസിഡിറ്റി മൂലം വിഷമിക്കുന്നവര്‍ക്ക് അയമോദകം ഉത്തമമാണ്. ഇവര്‍ ഭക്ഷണത്തില്‍ അയമോദകം ചേര്‍ക്കുക, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം എളുപ്പത്തില്‍ ആശ്വാസം ലഭിക്കും. കുടിയ്ക്കാം.
ഗര്‍ഭിണികള്‍ക്ക് സാധാരണ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ക്ക് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. അതായത്, ഗര്‍ഭിണികളില്‍ മലബന്ധവും ദഹന പ്രശ്നങ്ങളും സാധാരണമാണ്.
അയമോദകം ഇട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം ഏറെ ആശ്വാസം നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...