താരനും മുടികൊഴിച്ചിലിനും ആവണക്കെണ്ണ
താരൻ മാറാൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ആരോഗ്യത്തോടെ മുടി വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്
തലയിലെ താരൻ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. താരൻ മാറാൻ പരീക്ഷണങ്ങൾ ചെയ്യാത്തതായി ആരും ഉണ്ടാകില്ല. താരൻ തലയിൽ അമിതമായൽ മുടികൊഴിച്ചിലുണ്ടാവുകയും മുടി പെട്ടന്ന് പൊട്ടിപോകുകയും ചെയ്യും. താരൻ പലപ്പോഴും ഉണ്ടാകുന്നത് തല ചൂടാകുമ്പോഴും കൂടാതെ വിയര്‍പ്പും അഴുക്കും പൊടിയും ചര്‍മത്തില്‍ അടിഞ്ഞുകൂടിയാണ്.
എന്നാൽ താരൻ അകറ്റാനുളള വിവിധതരം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ എണ്ണകൾ ഉപയോഗിച്ചിട്ടും താരൻ മാറുന്നില്ലെന്ന് പരാതിയും ഉണ്ട്. എന്നാൽ താരൻ മാറാൻ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. ആരോഗ്യത്തോടെ മുടി വളരാനും മുടി കൊഴിച്ചിൽ അകറ്റാനും ആവണക്കെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.
ആവണക്കെണ്ണ ഹെയർ പാക്കുകൾ
*ആവണക്കെണ്ണ, കറ്റാർവാഴ ജെൽ, ടീ ട്രീ ഓയിൽ എന്നിവ മിക്സ് ചെയ്തശേഷം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കുക. കുറച്ച് സമയം തലയിൽ വച്ചതിനു ശേഷം കഴുകി കളയുക. ഇത്
താരൻ അകറ്റാനും ശിരോചർമത്തിലെ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും പരിഹരിക്കാനും നല്ലതാണ്.
*ആവണക്കെണ്ണ, റോസ്‌മേരി ഓയിൽ, ആൽമണ്ട് ഓയിൽ എന്നിവ തലയോട്ടിയിലെ
വരൾച്ച കുറയ്ക്കുന്നു. കൂടാതെ ഇത് ഫംഗസിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും താരൻ അകറ്റുകയും ചെയ്യുന്നു.
*ആവണക്കെണ്ണയും അർഗൻ ഓയിൽ എന്നിവ
താരൻ അകറ്റാനും മുടിയുടെ മൃദുത്വം വീണ്ടെടുക്കാനും മുടി വളരാനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുന്നത് നല്ലതാണ്.
*ആവണക്കെണ്ണയും , വെളിച്ചെണ്ണയും , മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കുക. 30 മിനിറ്റ് തലയിൽ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് തലകഴുകുക. താരൻ അകറ്റാനും മുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും ഇതു സഹായിക്കും.
*കുറച്ച് ഇഞ്ചി നീരും ആവണക്കെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം നന്നായി മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കുക. ഇത് താരൻ അകറ്റാൻ സഹായിക്കും.
*ബദാം ഓയിലും ആവണക്കെണ്ണയും ചേർത്ത് തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ അകറ്റാനും താരൻ അകറ്റാനും സഹായിക്കുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.