ലോകം ഇപ്പോൾ ഒമിക്രോണിന് പിന്നാലെയാണ്. കോവിഡ് പോലെ തന്നെ ഒമിക്രോണിനോടും ജാഗ്രത ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിലും പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നതിലും ആളുകൾ പലരും ശ്രദ്ധിക്കുന്നില്ലെന്നാണ് വിലയിരുത്തൽ. കോവിഡിൽ നിന്നും സംരക്ഷിക്കാൻ മാസ്ക് ധരിക്കുന്നത് തുടരാൻ പൊതുജനാരോഗ്യ വിദഗ്ധർ ആളുകളോട് അഭ്യർത്ഥിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാസ്‌കില്ലാത്തതിനേക്കാൾ മികച്ചതാണ് മികച്ച ക്വാളിറ്റി അല്ലെങ്കിലും പോലും ഒരു മാസ്ക് എന്നാണ് " സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്.


ALSO READ: Health | തണുപ്പുകാലത്ത് നിങ്ങൾക്ക് പതിവായി അണുബാധകളും അലർജികളും ഉണ്ടാകുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


എല്ലാ മാസ്കുകളും റെസ്പിറേറ്ററുകളും കോവിഡ് വൈറസിനെതിരെ ഒരു പരിധിവരെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും, ശരിയായി ഘടിപ്പിച്ച റെസ്പിറേറ്ററുകളാണ് ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്നതെന്ന്. സി.ഡി.സിയുടെ പുതിയ മാർഗ നിർദേശങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.


നന്നായി യോജിക്കുന്ന ഒരു മാസ്ക് അല്ലെങ്കിൽ ഒരു റെസ്പിറേറ്ററാണ് ധരിക്കേണ്ടത്. ഇത് കൃത്യമായി ധരിക്കണമെന്നും CDC ശുപാർശ ചെയ്യുന്നു. ചില മാസ്‌കുകൾ സ്ഥിരമായി ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും ഇത് പരിശോധിച്ച് അലോസരപ്പെടുത്തുന്നവ ഒഴിവാക്കണം.


Also Read: Tea For Weight Loss: വ്യായാമം വേണ്ട, ഈ ചായ കുടിച്ചാല്‍ മാത്രം മതി, ശരീരഭാരം താനേ കുറയും...!! 


എന്താണ് റെസ്പിറേറ്റർ


ശക്തമായ മാസ്ക് തന്നെയാണ് ഇതും. കോവിഡ് വരും മുൻപ് തന്നെ റെസ്പിറേറ്ററുകൾ നിലവിലുണ്ട്. പുക, നീരാവി, വാതകങ്ങൾ, പൊടികൾ, വായുവിലൂടെയുള്ള സൂക്ഷ്മാണുക്കൾ തുടങ്ങി എല്ലാ അപകടകരമായ അന്തരീക്ഷത്തിൽ നിന്നും ധരിക്കുന്നയാളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഉപകരണമാണ് റെസ്പിറേറ്റർ. 


മാസ്കോ റെസ്പിറേറ്ററോ?


വ്യത്യസ്ത തലത്തിലുള്ള സംരക്ഷണമാണ് മാസ്കും റെസ്പിറേറ്ററും നൽകുന്നത്. CDC പറയുന്നതനുസരിച്ച്, നന്നായി യോജിച്ച NIOSH-അംഗീകൃത റെസ്പിറേറ്ററുകൾ (N95s ഉൾപ്പെടെ) ഉയർന്ന തലത്തിലുള്ള സംരക്ഷണവും തുണി മാസ്ക്കുകൾ ഏറ്റവും കുറഞ്ഞ സംരക്ഷണവും നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.