Covid വാക്സിന്‍: അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍, അനുമതി നല്കി കേന്ദ്രം!!
പൂനെ(Pune)യിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് പരീക്ഷണം നടക്കുക. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
കൊച്ചി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വാക്സിന്‍ പരീക്ഷണത്തിലാണ് ലോകരാഷ്ട്രങ്ങള്‍.
പല രാജ്യങ്ങളും വാക്സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല (Oxford University) വികസിപ്പിച്ച കൊറോണ വാക്സി(Corona Vaccine)ന്റെ അവസാന ഘട്ട പരീക്ഷണമാണ് ഇനി നടക്കാനുള്ളത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍റെ മനുഷ്യരിലെ പരീക്ഷണ൦ ഇന്ത്യയിലാണ് നടക്കുക.
അമ്മ വികസിപ്പിച്ച വാക്സിന്‍, പരീക്ഷണം മക്കളില്‍....
പൂനെ(Pune)യിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലാണ് പരീക്ഷണം നടക്കുക. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. രാജ്യത്ത് 20 കേന്ദ്രങ്ങളിലായാകും പരീക്ഷണം നടക്കുക. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി നമ്പ്യാരാണ് ഇക്കാര്യം അറിയിച്ചത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വാക്സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു.
കോവിഡ് വാക്‌സിന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റിയുടെ പരീക്ഷണ൦, ആദ്യഘട്ടം വിജയം!!
വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം മൃഗങ്ങളിലും രണ്ടാം ഘട്ട പരീക്ഷണം മനുഷ്യരിലുമാണ് നടന്നത്. ഇത് പൂര്‍ണമായും വിദേശത്താണ് നടന്നത്. സിറം-ഓക്സ്ഫോര്‍ഡ് കൊവിഡ് ഷീല്‍ഡ് എന്ന വാക്സിനാണ് അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങുന്നത്. എന്നാല്‍, ഏതൊക്കെ കേന്ദ്രങ്ങളിലാകും പരീക്ഷണം നടക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പുരുഷോത്തമന്‍ സി നമ്പ്യാര്‍ പറഞ്ഞു.
കൊറോണ വാക്സിന്‍: മരണം സംഭവിച്ചേക്കാം എന്ന് മുന്നറിയിപ്പ് അവഗണിച്ച ഇന്ത്യന്‍ വംശജന്‍!!
ഇന്ത്യയില്‍ നടക്കുന്ന അവസാന ഘട്ട പരീക്ഷണം കൂടി വിജയിച്ചാല്‍ നവംബര്‍ അവസാനത്തോടെ വാക്സിന്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ആയിരം രൂപയോ അതില്‍ താഴെയോ ആണ് വാക്സിനേഷന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്ന തുക.