ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. തിരക്കുപിടിച്ച ജീവിതശൈലിയും അനാരോ​ഗ്യകരമായ ആഹാര ശീലങ്ങളുമാണ് അമിതഭാരത്തിന് പ്രധാന കാരണങ്ങളായി ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ എരിച്ച് കളയുന്നതിലൂടെ ശരീരഭാരം നിയന്ത്രണത്തിലാക്കാൻ സാധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളിലൊന്നാണ് ഓറഞ്ച്. ഓറഞ്ച് കഴിക്കുന്നതും ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാൻ ഓറഞ്ച് സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൂടാതെ, ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചുളിവുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന് ത്വക്ക് വിദഗ്ധർ പറയുന്നു.


ALSO READ: അത്താഴത്തിന് ശേഷം ഒരു കഷ്ണം ശർക്കര കഴിക്കൂ; ഈ രോഗങ്ങൾ മരുന്നില്ലാതെ തന്നെ മാറും


കൂടാതെ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും ഒരു ഓറഞ്ച് കഴിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ സാധിക്കും. ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ ഓറഞ്ച് ഏറെ ഗുണം ചെയ്യും. ഇതിന്റെ നീര് ഭക്ഷണത്തിൽ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ഓറഞ്ചിന് പ്രധാന പങ്കുവഹിക്കാനാകും. ഓറഞ്ച് പ്രമേഹം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു. 


കിഡ്നി സ്റ്റോൺ തടയാനും ശരീരത്തിലെ എല്ലുകളും പേശികളും ബലപ്പെടുത്താനും ഓറഞ്ച് സഹായിക്കുന്നു. ചർമസൗന്ദര്യം വർധിപ്പിക്കുന്നതിൽ ഓറഞ്ച് കഴിഞ്ഞാൽ മറ്റൊരു പഴവുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ നാരുകൾ കൂടുതലായതിനാൽ ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയും. ചുരുക്കി പറഞ്ഞാൽ ഓറഞ്ച് എന്നാൽ ഒരു കംപ്ലീറ്റ് പാക്കേജാണ് എന്ന് തന്നെ പറയാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.