ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും മികച്ചതാണ്. ഈ വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ നാരുകളുടെ അംശം വളരെ ഉയർന്നതാണ്, ഇത് ശരീരത്തിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ ശ്രമിക്കുന്ന ആളുകൾക്ക് അനുയോജ്യമായ ഭക്ഷണമാണിത്. ചിയ വിത്തുകൾ ശരീരത്തിൽ കൂടുതൽ കൊഴുപ്പും കലോറിയും ചേർക്കില്ല എന്നതുകൊണ്ട് ഇവ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സസ്യ പ്രോട്ടീൻ്റെ മികച്ച ഉറവിടങ്ങളാണ് അവ. അതിനാൽ, ചിയ വിത്തുകൾ പ്രഭാത ഭക്ഷണത്തിൽ ചേർക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകും. ചിയ വിത്തുകൾ എങ്ങനെ പ്രഭാത ഭക്ഷണത്തിൽ ചേർക്കാമെന്ന് നോക്കാം.


ചിയ പുഡിങ്: ഇത് ആരോഗ്യകരവും രുചികരവുമാണ്. ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഈ ചിയവിത്തുകൾ യോ​ഗർട്ടും നട്സും ചേർത്ത് പുഡിങ് ആയി കഴിക്കാം. ഇവ ദഹനത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്.


ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നത്: ചിയ വിത്തുകൾ കഴിക്കുന്നതിനുള്ള ​ഗുണകരമായും എളുപ്പമുള്ളതുമായ രീതിയാണിത്. ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. ഇത് വെറും വയറ്റിൽ കഴിക്കുക.


ചിയ വിത്തുകളും ജ്യൂസും: ജ്യൂസുകളിൽ ഏകദേശം 40 ഗ്രാം ചിയ വിത്തുകൾ ചേർക്കുക. ഇത് ജെൽ പോലെ ആകുന്നത് വരെ കുതിർക്കാൻ അനുവദിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു.


ചിയ വിത്ത് സ്മൂത്തികൾ: പ്രഭാതഭക്ഷണത്തിനുള്ള മികച്ച ഭക്ഷണമാണ് ചിയയും സ്മൂത്തിയും. ചിയ വിത്തുകൾ ഒരു രാത്രി അല്ലെങ്കിൽ രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പഴങ്ങൾ, ആവശ്യമെങ്കിൽ പ്രോട്ടീൻ പൗഡർ, പാൽ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്മൂത്തി തയ്യാറാക്കുക. ചിയ വിത്തുകൾ ചേർത്ത് നന്നായി ഇളക്കുക.


ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ:


ചിയ വിത്തുകൾ നാരുകളാൽ സമ്പന്നമാണ്. ഈ വിത്തുകളിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകളിൽ കലോറി കുറവാണ്. രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ, ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ ഇൻസുലിൻ സംവേദനക്ഷമത കൃത്യമായി നിലനിർത്താനും സഹായിക്കും.


അവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം ചെറുക്കാൻ ഇതിന് കഴിയും. കുടലിൻ്റെയും ദഹനത്തിൻ്റെയും ആരോഗ്യത്തിന് ചിയ വിത്തുകൾ വളരെ നല്ലതാണ്. ഇത് മലബന്ധം ഭേദമാക്കുന്നതിന് സഹായിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തെയും സാന്ദ്രതയെയും മികച്ചതാക്കുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.