Chicken Cutlet: ഇനി ചിക്കനൊപ്പം ഇതൊന്നു പരീക്ഷിക്കാം, സംഭവം കിടിലനാ
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാനാവുന്ന പലഹാരമാണിത്.
വൈകുന്നേരത്തെ ചായക്കൊപ്പം നല്ല ചൂട് ചിക്കൻ കട്ട്ലൈറ്റ് കഴിക്കാൻ ഇഷ്ടമാണോ?. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഉണ്ടാക്കാനാവുന്ന പലഹാരമാണിത്. സോസ് ഒഴിച്ച് ഓരോ കഷ്ണവും കഴിക്കാൻ തന്നെ എന്തൊരു സ്വാദാണ്.
ആവശ്യമായവ
ചിക്കൻ- 300 ഗ്രാം
ഉരുളക്കിഴങ്ങ്- 3
സവാള- 1
ഇഞ്ചി, വെളുത്തുളളി ചതച്ചത്- 2 ടീസ്പൂൺ
പച്ചമുളക്- 2
മുട്ട- 2
ബ്രഡ് ക്രംസ്- 1 കപ്പ്
ഉണ്ടാക്കുന്ന രീതി
ആദ്യ ചിക്കൻ (എല്ലില്ലാത്ത കഷ്ണങ്ങൾ) നന്നായി കഴുകി അതിൽ 1 ടീ സ്പൂൺ കുരുമുളക് പൊടിയും, അൽപം ഉപ്പും ചേർത്ത് അതിലേക്ക് 3/4 കപ്പ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. വേവിച്ച ചിക്കൻ കൈ ഉപയോഗിച്ച് പിച്ചിയിടുക. മറ്റൊരു പാത്രത്തിൽ ഉരുളക്കിഴങ്ങും വേവിക്കുക. എന്നിട്ട് അത് നന്നായി ഉടച്ചെടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിൽ അൽപം സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആദ്യം ഇഞ്ചി- വെളുത്തുളളി ചതച്ചത് ചേർത്ത് ഇളക്കുക (ചെറിയ തീയിൽ ചൂടാക്കുക).
ശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർക്കുക. സവാളയുടെ നിറം മാറി വന്നാൽ 1 ടീ സ്പൂൺ കുരുമുളക് പൊടി, 1 ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 1 മിനിറ്റ് ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങും പിച്ചിയിട്ട ചിക്കനും ചേർത്ത് മസാലയെല്ലാം യോജിപ്പിക്കുക.
2 മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് ഈ മസാല ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിക്കുക. മറ്റൊന്നിൽ ബ്രഡ് ക്രംസും എടുക്കുക. അടുത്തതായി മസാല ഓരോ ഉരുളയായി എടുത്ത് കട്ലൈറ്റ് രൂപത്തിലാക്കുക. ഇത് മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ചൂടുള്ള എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. (എണ്ണ മീഡിയം ഫ്ലെയ്മിലാക്കുക). വളരെ പെട്ടെന്ന് തന്നെ നല്ല അടിപൊളി ചിക്കൻ കട്ലൈറ്റ് തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...