Child Feever: മഴ തുടങ്ങിയാലുടൻ കുഞ്ഞുങ്ങൾക്ക് പനി ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ബാക്ടീരിയകളോ, വൈറസോ ശരീരത്തിൽ കടന്നാൽ തലച്ചോറിൽ ഹൈപ്പോതലാമസ് ശരീര താപനില ഉയർത്തുന്നു
കാലാവസ്ഥ മാറുന്ന സീസണിൽ കുട്ടികൾക്ക് പനി വരുന്നത് സാധാരണമാണ്. കുട്ടിക്ക് അസുഖം വരുമ്പോൾ രക്ഷിതാക്കൾക്കും ആശങ്ക ആരംഭിക്കും. പനി മോശം അസുഖം എന്ന് പറയാൻ പറ്റില്ല. ഇതൊരു രോഗ ലക്ഷണമാണ്. പല തരത്തിലുള്ള അണുബാധകളിൽ നിന്നും കുട്ടിയെ സംരക്ഷിക്കുന്നത് ഇത്തരത്തിലുള്ള ചെറിയ പനികളാണ്.
ബാക്ടീരിയകളോ, വൈറസോ ശരീരത്തിൽ കടന്നാൽ തലച്ചോറിൽ ഹൈപ്പോതലാമസ് ശരീര താപനില ഉയർത്തുന്നു. ഇത് അണുബാധയുണ്ടെന്നുള്ളതിനുള്ള ലക്ഷണമാണ്. അതിനാൽ, കുട്ടിക്ക് അസുഖമോ പനിയോ ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധയിൽ ഉണ്ടാവണം.
താപനില
നിങ്ങളുടെ കുട്ടിയുടെ ശരീരത്തിന് ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു തെർമോമീറ്റർ ഉപയോഗിച്ച് അവന്റെ ശരീര താപനില അളക്കുക. ഇതിനായി മാനുവൽ അല്ലെങ്കിൽ ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിക്കാം. ചൂട് കൂടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക. കൊറോണ ബാധിത പ്രദേശമുണ്ടെങ്കിൽ, ഫോണിൽ നിന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
Also Read: Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും
ചെറിയ പൊടിക്കൈകൾ
അന്തരീഷത്തിലെ ചൂടോ അല്ലെങ്കിൽ കുട്ടി ധരിച്ചിരിക്കുന്ന വസ്ത്രങ്ങളോ മൂലം താപനില സാധാരണയേക്കാൾ ചൂട് ശരീരത്തിൽ ഉയർന്നതായി തോന്നാം. അത്തരം സാഹചര്യത്തിൽ കൈകളും കാലുകളും കഴുകുക, മൃദുവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ കുട്ടിക്ക് ധരിക്കാൻ കൊടുക്കാം.
ഭക്ഷണം സൂക്ഷിക്കുക
കുട്ടിക്ക് ചെറിയ പനി ഉണ്ടെങ്കിൽ, നിർബന്ധിച്ച് ഭക്ഷണം നൽകരുത്. എളുപ്പം ദഹിക്കുന്നതും ലഘുവുമായ ആഹാരം കൊടുക്കണം. ഇത് അവരെ സുഖപ്പെടുത്തുകയും വിശ്രമിക്കുകയും ചെയ്യും. അതിന് ശേഷം മരുന്ന് നൽകാം.
Also Read: Optical Illusion : 20 സക്കൻഡ് മാത്രം; ചിത്രത്തിൽ ഒളിച്ചിരിക്കുന്ന മൃഗത്തെ കണ്ടെത്താമോ?
മരുന്ന് നൽകിയതിന് ശേഷവും കുട്ടിയുടെ ശരീരം ചൂടാകുകയും താപനില വർദ്ധിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് തുണി നനച്ച് തുടക്കാം. തണുത്ത വെള്ളം എടുത്ത് അതിൽ ഒരു തൂവാല മുക്കി തുടക്കുന്നതും നല്ലത് തന്നെ. ഫ്രിഡ്ദജിലെ വെള്ളം ഉപയോഗിക്കാതിരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...