Obesity in Children : കുട്ടികളിലെ അമിതഭാരം മാറ്റാനുള്ള വഴികൾ
ശരിയായ ഉറക്കം ലഭിക്കാത്തത് കൊണ്ട് കുട്ടികൾക്ക് പലപ്പോഴും വണ്ണം കൂടാറുണ്ട്.
അമിത ഭാരം മൂലമുള്ള പ്രശ്‍നങ്ങൾ ഇപ്പോൾ സർവസാധാരണമാണ്. എന്നാൽ ഇതിനിടയിൽ പലപ്പോഴും കുട്ടികളിൽ ഉണ്ടാകുന്ന അമിത ഭാരത്തെ കുറിച്ച് ചർച്ച ചെയ്യപ്പെടാതെ പോകാറുണ്ട്. മുതിര്ന്നവരിൽ എന്ന പോലെ തന്നെ കുട്ടികളിലും ഇത് മൂലം നിരവധി ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാറുണ്ട്. രക്തസമ്മർദ്ദം വൻ തോതിൽ ഉയരാനുള്ള സാധ്യതയും ഉണ്ട്. കുട്ടികളിലെ അമിതവണ്ണത്തിൽ നിന്ന് രക്ഷ നേടാൻ ചില വഴികളുണ്ട് .
ധാരാളം വെള്ളം കുടിക്കുക
കുട്ടികൾ ദിവസവും 10 മുതൽ 12 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിര്ജ്ജലീകണം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കുന്നതിനോടൊപ്പം തന്നെ ഭാരം കൂടാതിരിക്കാനും സഹായിക്കും.
വ്യായാമം
കുട്ടികൾ സ്ഥിരമായി വ്യായാമങ്ങളിലോ, കളികളിലോ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെ ഡാൻസും കരാട്ടെയും ഓക്കേ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. എപ്പോഴും അവർക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ശരീരം എപ്പോഴും സജീവമായി ഇരിക്കുകയും, വണ്ണം കുറയുകയും ചെയ്തു.
ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം
ശരിയായ ഉറക്കം ലഭിക്കാത്തത് കൊണ്ട് കുട്ടികൾക്ക് പലപ്പോഴും വണ്ണം കൂടാറുണ്ട്. ഇപ്പോൾ കൂടുതലും കുട്ടികൾ ഫോണുകളിലും ലാപ്ടോപ്പുകളിലും സമയം ചിലവഴിക്കുന്നത് കൊണ്ട് ആവശ്യമായ ഉറക്കം കിട്ടാത്തെ പോകാറുണ്ട്. ഉറക്കം കുറയുന്നത് ഭക്ഷണ ശീലത്തെയും ബാധിക്കും. അതിനാൽ തന്നെ കുട്ടികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.