കുട്ടികൾക്ക് പ്രായത്തിൽ കവിഞ്ഞ വണ്ണം,പൊണ്ണത്തടി എന്നിവയുണ്ടാകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. കുട്ടിയായത് കൊണ്ട് അമിതഭാരം നിസാരമായി തള്ളി കളയരുത്. കുട്ടികളുടെ അമിത വണ്ണം ​ഗുരുതരമായൊരു പ്രശ്നം തന്നെയാണെന്ന് കാര്യം മാതാപിതാക്കൾ മനസിലാക്കുന്നതാണ് ഏറ്റവും പ്രധാനം. .ആഹാരത്തിലൂടെ നമുക്ക്‌ ലഭിക്കുന്ന ഊർജവും നാം ഉപയോഗിക്കുന്ന ഊർജവും തമ്മിലുള്ള അസന്തുലിതാവസ്‌ഥയാണ് പ്രധാനമായും കുട്ടികളുടെ പൊണ്ണത്തടിക്ക് കാരണമാകുന്നത്. അതായത് ആവശ്യത്തിലേറെ ആഹാരം  കഴിക്കുകയും വ്യായാമത്തിന്‌ അവസരമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം അമിത വണ്ണത്തിനു കാരണമാകും. ശരീരം ഉത്പാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗിക്കാതെ വരുമ്പോൾ അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞ് കൂടും. ഇങ്ങനെയുണ്ടാകുന്ന കൊഴുപ്പ്‌ രക്‌തക്കുഴലുകളിൽ ശേഖരിക്കപ്പെടുകയും കുട്ടി വളരുമ്പോൾ ഭാവിയിൽ ഹൃദ്രോഗം ഉണ്ടാകാൻ കാരണമായി തീരുകയും ചെയ്യുന്നു.രക്‌തസമ്മർദം കൂടുന്നതുകൊണ്ടു ഹൃദയം, കിഡ്‌ നി എന്നിവയുടെ പ്രവർത്തനക്ഷമത കുറഞ്ഞു രോഗങ്ങൾ ഉണ്ടാകും. അമിത വണ്ണമുള്ള കുട്ടികളിൽ പ്രമേഹ സാധ്യതയും ഉണ്ട്‌.


COMMERCIAL BREAK
SCROLL TO CONTINUE READING


അമിതവണ്ണം കുറയണമെങ്കിൽ കുട്ടികളുടെ ആഹാരരീതി മാറ്റണം. മാറ്റം വരുത്തിയ ആഹാരരീതിയും കൃത്യമായ വ്യായാമവും കൊണ്ടു മാത്രമേ വണ്ണം കുറയുകയുള്ളൂ. പൊണ്ണത്തടിയുള്ള കുട്ടികളിൽ ശാരീരിക പ്രശ്‌നങ്ങൾ കൂടാതെ മാനസിക പ്രശ്‌നങ്ങളും കണ്ടുവരുന്നു. അപകർഷതാ മനോഭാവം, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ മടി, കൂട്ടുകാരുടെ പരിഹാസം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളും അവരെ അലട്ടുന്നു. ചികിത്സയിൽ അതിനും പ്രാധാന്യം നൽകേണ്ടിവരും.


ALSO READ: Lower Cholestrol: ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ ഈ ഭക്ഷണങ്ങൾ, ഇവയിൽ കൊളസ്ട്രോൾ ഇല്ല


കുട്ടികളിലെ അമിതഭാരം മാറ്റാനുള്ള വഴികൾ


ധാരാളം വെള്ളം കുടിക്കുക


കുട്ടികൾ ദിവസവും 10 മുതൽ 12 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിര്ജ്ജലീകണം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കുന്നതിനോടൊപ്പം തന്നെ ഭാരം കൂടാതിരിക്കാനും സഹായിക്കും.


വ്യായാമം 


കുട്ടികൾ സ്ഥിരമായി വ്യായാമങ്ങളിലോ, കളികളിലോ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെ ഡാൻസും കരാട്ടെയും ഓക്കേ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. എപ്പോഴും അവർക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് ശരീരം എപ്പോഴും സജീവമായി ഇരിക്കുകയും, വണ്ണം കുറയുകയും ചെയ്തു.


ആവശ്യത്തിന് ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം


ശരിയായ ഉറക്കം ലഭിക്കാത്തത് കൊണ്ട് കുട്ടികൾക്ക് പലപ്പോഴും വണ്ണം കൂടാറുണ്ട്. ഇപ്പോൾ കൂടുതലും കുട്ടികൾ ഫോണുകളിലും ലാപ്ടോപ്പുകളിലും സമയം ചിലവഴിക്കുന്നത് കൊണ്ട് ആവശ്യമായ ഉറക്കം കിട്ടാത്തെ പോകാറുണ്ട്. ഉറക്കം കുറയുന്നത് ഭക്ഷണ ശീലത്തെയും ബാധിക്കും. അതിനാൽ തന്നെ കുട്ടികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ