Cholesterol And Dates: കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്താൻ ദിവസം എത്ര ഈന്തപ്പഴം കഴിക്കണം?
Dates: ധാതുക്കൾ, പഞ്ചസാര, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന് ആന്റി ബാക്ടീരിയൽ ഗുണവുമുണ്ട്.
ഈന്തപ്പഴം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ധാതുക്കൾ, പഞ്ചസാര, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന് ആന്റി ബാക്ടീരിയൽ ഗുണവുമുണ്ട്. ദിവസം മുഴുവൻ ശരീരത്തിൽ ഊർജ്ജ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു. ഈന്തപ്പഴം എല്ലാ സസ്യ ഉൽപ്പന്നങ്ങളെയും പോലെ കൊളസ്ട്രോൾ ഇല്ലാത്ത പഴമാണ്. മാംസം, വെണ്ണ, ചീസ് തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളിൽ മാത്രമേ കൊളസ്ട്രോൾ കാണപ്പെടുന്നുള്ളൂ. അതിനാൽ, ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സ്ട്രോക്ക് തുടങ്ങിയ വിവിധ രോഗങ്ങളിൽ നിന്ന് ഈന്തപ്പഴം സംരക്ഷിക്കും.
ഈന്തപ്പഴം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുമോ?
ഈന്തപ്പഴം കഴിക്കുന്നതിലൂടെ എൽഡിഎൽ, അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോൾ കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും കൊഴുപ്പുകൾ ഹൃദയത്തിൽ പറ്റിപ്പിടിച്ച് രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈനംദിന ഭക്ഷണത്തിൽ ചെറിയ അളവിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ഈന്തപ്പഴത്തിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല.
ALSO READ: Diet Tips: കറുവപ്പട്ടയും ജീരകവും വരെ നിങ്ങളുടെ വെയിറ്റ് കുറപ്പിക്കുമെന്ന് അറിയുമോ?
സ്ട്രോക്ക്, ഉയർന്ന രക്തസമ്മർദ്ദം എന്നിവ തടയാനും ഈന്തപ്പഴം സഹായിക്കും. ഈന്തപ്പഴത്തിൽ കൊഴുപ്പോ കൊളസ്ട്രോളോ അടങ്ങിയിട്ടില്ല. ഈന്തപ്പഴത്തിൽ ശരീരത്തെ പോഷിപ്പിക്കുന്ന സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. സിങ്ക് ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു, അതേസമയം മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
ഈന്തപ്പഴം എത്ര അളവിൽ കഴിക്കണം?
ഈന്തപ്പഴത്തിൽ ചെറിയ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിരിക്കുന്നത്. അതിനാൽ, കൊളസ്‌ട്രോൾ നില ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നവെങ്കിൽ ഈന്തപ്പഴം ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. നല്ല ആരോഗ്യത്തിന് ദിവസവും അഞ്ചോ ആറോ ഈന്തപ്പഴം കഴിച്ചാൽ മതി. ഈന്തപ്പഴത്തിൽ മിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ അവ അധികമായി ഉപയോഗിക്കരുത്. കാരണം ഈന്തപ്പഴം അധികമായി കഴിക്കുന്നത് പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകും. ഇത് പ്രമേഹത്തിലേക്കും നയിച്ചേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...