കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും: ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ നിങ്ങളുടെ രക്തക്കുഴലുകളിൽ ഫാറ്റി ഡിപ്പോസിറ്റ് ഉണ്ടാക്കാം. കാലക്രമേണ, ഈ നിക്ഷേപങ്ങൾ കട്ടിയാകുകയും നിങ്ങളുടെ ധമനികളിലൂടെ രക്തം ഒഴുകുന്നതിനെ തടസപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകും. വെളുത്തുള്ളിയിലും ഇഞ്ചിയിലും കാണപ്പെടുന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെളുത്തുള്ളിക്ക് കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും 15 ശതമാനം വരെ കുറയ്ക്കാൻ കഴിയും. കൊളസ്ട്രോൾ ആഗിരണത്തെ തടസ്സപ്പെടുത്തുന്നതിലൂടെയും കൊളസ്ട്രോളിനെ പിത്തരസം ആസിഡുകളാക്കി മാറ്റുന്നത് ഉത്തേജിപ്പിക്കുന്നതിലൂടെയും ഇഞ്ചി സെറം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇഞ്ചി പിത്തരസം വിസർജ്ജനം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വിദ​ഗ്ധർ വ്യക്തമാക്കുന്നു.



ALSO READ: Oral Cancer: പുകവലിയും മദ്യപാനവും ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ? വായിലെ അർബുദത്തെക്കുറിച്ച് അറിയാം


ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ഇത് സാധാരണയായി അനാരോഗ്യകരമായ ജീവിതശൈലിയുടെ ഭാ​ഗമായും ഉണ്ടാകുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്. ഈ പ്രകൃതിദത്ത ഘടകങ്ങൾ ശ്വാസകോശത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ധമനികളിൽ തടസ്സം സൃഷ്ടിക്കുന്ന എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഇഞ്ചി, വെളുത്തുള്ള എന്നിവ ഉൾപ്പെടുത്തിയും ജ്യൂസ് രൂപത്തിലും ഇവ കഴിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.