കൊളസ്‌ട്രോൾ കൂടുന്നത് ഇപ്പോൾ വളരെ സാധാരണമായ ഒരു ആരോഗ്യ പ്രശ്‌നമായി മാറിയിട്ടുണ്ട്. കൊളസ്ട്രോൾ കൂടിയാൽ ഹൃദ്രോഗങ്ങളും ഉണ്ടാകും. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാൽ കൊളസ്‌ട്രോൾ കൂടിയാൽ  മരണത്തിൽ വരെ കലാശിച്ചേക്കും. അതിനാൽ തന്നെ ശരീരത്തിൽ ശരിയായ അളവിൽ കൊളസ്‌ട്രോൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അത്പോലെ തന്നെ ശരീരത്തിൽ നല്ല കൊളസ്ട്രോളും, ചീത്ത കൊളസ്ട്രോളും ഉണ്ട്. ഭക്ഷണ രീതിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൊളസ്‌ട്രോൾ ശരിയായ അളവിൽ നിലനിർത്താൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എണ്ണ


കൊളസ്‌ട്രോൾ കൂടാനുള്ള പ്രധാന കരണങ്ങളിൽ ഒന്നാണ് എണ്ണ. അതിനാൽ തന്നെ പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. കാരണം പുറത്ത് നിന്നുള്ള ഭക്ഷണങ്ങളിൽ സാധാരണയായി എണ്ണയുടെ അളവ് വളരെ കൂടുതലായിരിക്കും. കൂടാതെ വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഒലീവ് എണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. സാധാരണ എണ്ണയേക്കാൾ ഒലീവ് എണ്ണ ഉപയോഗിക്കുമ്പോൾ കൊളസ്‌ട്രോളിന്റെ അളവ് 8 ശതമാനം  കുറവാണ്. കൊളസ്‌ട്രോൾ വളരെയധികമാണെങ്കിൽ എണ്ണ പൂർണമായും ഒഴിവാക്കുക.


ബദാം 


ദ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം സ്ഥിരമായി ബദാമും, ബദാം എണ്ണയും സ്ഥിരമായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും, നല്ല കൊളസ്‌ട്രോൾ കൂട്ടാനും സഹായിക്കും. ബദാം പാലിൽ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, മഗ്നീഷ്യം, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യ വർധിപ്പിക്കാൻ സഹായിക്കും.


സോയാബീൻ


സോയാബീൻ ധാരാളം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. സോയ മിൽക്ക്, തൈര്, സോയ ടോഫു, സോയ ചങ്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. അത് നിങ്ങളുടെ കരളിന്റെ ആരോഗ്യം വർധിപ്പിക്കും. കൂടാതെ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും ചെയ്യും.



കട്ടൻ ചായയും ഗ്രീൻ ടീയും


കട്ടൻ ചായയിലും ഗ്രീൻ ടീയിലും ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും. കൂടാതെ ഗ്രീൻ ടീ രക്തം കട്ടിപിടിക്കുന്ന പ്രശ്‌നം ഇല്ലാതാക്കുകയും ചെയ്യും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.