ആഗ്രഹമുണ്ട് പക്ഷെ... COVID 19 കാലത്ത് സിഗരറ്റിന്റെ ഉപയോഗ൦ കൂടുതല്‍
പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും കോവിഡ്19 വരാനുള്ള സാധ്യത കൂട്ടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി പുകവലിക്കാര്‍.
പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും കോവിഡ്19 വരാനുള്ള സാധ്യത കൂട്ടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി പുകവലിക്കാര്‍.
പുകവലി ശീലമാക്കിയ 800 പേരെ വച്ച് ഓണ്‍ലൈനില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സർവേയിൽ പുകവലിക്കാര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായി പറയുന്നു. എന്നാൽ, കൊറോണ കാലത്ത് പുകവലിയുടെ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നു എന്നതാണ് വാസ്തവം. ചാപ്പൽ ഹില്ലിലെ നോർത്ത് കരോലിന സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ മൾട്ടി-ഇൻസ്റ്റിറ്റ്യൂഷണൽ പഠനത്തിലാണ് കണ്ടെത്തല്‍.
സിഗാരറ്റ് ഉപയോഗിക്കുന്നവരിലെ COVID-19 ന്റെ അപകടസാധ്യത, മഹാമാരി കാലത്തെ പുകവലി ഉപേക്ഷിക്കാനുള്ള ആഗ്രഹം, കൊറോണ കാലത്തെ പെരുമാറ്റം എന്നിവയാണ് പഠനത്തില്‍ പരിശോധിച്ചത്. 'പുകയിലയുടെ ഉപയോഗം എന്തുക്കൊണ്ട് ഉയര്‍ന്നു എന്നാ കാര്യം വ്യക്തമല്ല. എന്നാല്‍, കൊറോണ സമയം ആളുകള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. മാത്രമല്ല, കൊറോണ പടരുന്ന വാര്‍ത്ത അറിഞ്ഞതോടെ പലരും പുകയില ഉത്പന്നങ്ങള്‍ വലിയ തോതില്‍ വാങ്ങി കൂട്ടിയിരുന്നു.'' -UNC School of Medicine Department of Family Medicine ൽ അസിസ്റ്റൻറ് പ്രൊഫസറും ഗവേഷക സംഘത്തിലെ അംഗവുമായിരുന്ന സാറാ കൊവിത് പറയുന്നു.
ഏപ്രില്‍ 23നു ആരംഭിച്ച റിസർച്ച് രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്നതായിരുന്നു. സിഗരറ്റിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി തുടങ്ങിയ പഠനമായിരുന്നു ഇത്. ഭൂരിഭാഗം ആളുകളും കഴിഞ്ഞ 30 ദിവസമായി സിഗരറ്റ് ഉപയോഗിക്കുന്നതായി സാക്ഷ്യപ്പെടുത്തി. 39 വയസാണ് ഇവരുടെ ശരാശരി പ്രായം. അവരിൽ 66.2 ശതമാനത്തോളം വെളുത്ത വർഗ്ഗക്കാരാണ്. അതുപോലെതന്നെ (48.9 %) ഏകദേശം പകുതിയോളം സ്ത്രീകളുമുണ്ട്.
കോവിഡ് 19 ആരംഭിച്ചതിനുശേഷം പുകവലി ഉൽപ്പന്നങ്ങളുടെ ഉപഭോഗം കൂടിയവരുടെ ശതമാനം 40.9 ആണെന്നും ഉപഭോഗം കുറച്ചവരുടെ ശതമാനം 17.8 ആണെന്നും പഠനങ്ങൾ തെളിയിക്കുന്നു.അമേരിക്കയിലെ കറുത്ത വർഗക്കാരുടെ ഇതിനെപ്പറ്റി ചോദിച്ചപ്പോൾ അവരിൽ 46.5 ശതമാനം ഈ മഹാമാരിയെ തുടക്കം മുതൽ പുകവലി നിർത്താൻ ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. ഏകദേശം 70.8 ശതമാനത്തോളം ആളുകൾ ആറുമാസത്തിനുള്ളിൽ പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരാണ്.
പുകവലി നിർത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കേണ്ടത് അത്യാവശ്യമാണ്. അവർക്ക് എല്ലാവർക്കും nicotine replacement therapy, പുകയില ഉപയോഗത്തിനെതിരെയുള്ള കൗൺസിലി൦ഗ് എന്നിവ നല്‍കണമെന്നും പഠനം പറയുന്നു.ആകുലതകളിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും ഒന്നും രക്ഷനേടാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലൂടെ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും എന്നും ഇവർ പറയുന്നു.
ഇപ്പോൾ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറച്ചവർക്ക് വൈദ്യ സഹായത്തോടെ അത് പൂർണമായും നിർത്താൻ ഉള്ള സാധ്യതയും വളരെയധികം കൂടുതലാണ്. പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും തങ്ങൾ ചെയ്തു കൊടുക്കുമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. പഠനങ്ങൾ പറയുന്നത് പുകയില ഉപയോഗിക്കാത്തവരെ താരതമ്യപ്പെടുത്തുമ്പോള്‍ പുകയില ഉപയോഗിക്കുന്നവർക്ക് കോവിഡ് 19 വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.