Cinnamon Health Benefits: അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും നമുക്ക് പല തരത്തിലും ഉപകാരപ്രദമാണ്. ഇത് പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. ഇതില്‍ പല തരത്തിലുള്ള മസാലകളും പെടുന്നു. ഇതില്‍ ഒന്നാണ് സിന്നമണ്‍ അഥവാ കറുവാപ്പട്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Turmeric Plant and Vastu: വാസ്തു ദോഷം അകറ്റും, വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യം!!   
 
നമ്മുടെ അടുക്കളയില്‍ സുലഭമായി കാണുന്ന ഒന്നാണ് കറുവാപ്പട്ട.  ഇന്ത്യന്‍ പാചകത്തില്‍  കറുവാപ്പട്ടയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.  അടുക്കളയിലെ മാന്ത്രികന്‍ എന്നാണ് കറുവാപ്പട്ട അറിയപ്പെടുന്നത്. ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മൂലമാണ് ഇത്തരമൊരു പേര് ഈ സുഗന്ധവ്യഞ്ജനത്തിന് വന്നുചേര്‍ന്നത്.  ഇത് പൊതുവേ സ്വാദിനും മണത്തിനുമായി ഉപയോഗിയ്ക്കുന്നുവെങ്കിലും ആരോഗ്യപരമായി പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ് കറുവാപ്പട്ട.


Also Read:  Gajkesri Rajyog 2023: അപൂർവ ഗജകേസരി രാജയോഗം, ഒക്ടോബർ 28 മുതൽ ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!! 
 
സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പ്രയാസം തോന്നാം. ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും കറുവാപ്പട്ട ഉത്തമമാണ്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കാനും കരള്‍ വീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കറുവാപ്പട്ട ഉത്തമമാണ്.  ശരീര ഭാരം കുറയ്ക്കാനും കറുവപ്പട്ട സഹായകമാണ്. 


കറുവാപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ: 
 
1. ദഹനം മെച്ചപ്പെടുത്തുന്നു.


2. പ്രമേഹരോഗികള്‍ക്ക്  ഏറെ ഉപകാരപ്രദമാണ്. 


3. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു


4. പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു


5.  എല്ലാ അലർജി സാഹചര്യങ്ങളിലും ഉപയോഗപ്രദമാണ്


6. PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു


7. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു


8. കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും


വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം 


കറുവാപ്പട്ടയുടെ ഗുണങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കാന്‍ വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്നതാണ് നല്ലത്. കാല്‍ ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് ഒന്നര ഗ്ലാസ് വെള്ളത്തിലിട്ട് ഇത് ഒരു ഗ്ലാസ് ആകുന്നതു വരെ തിളപ്പിയ്ക്കുക, ഇത് ചെറുചൂടോടെ കുടിയ്ക്കാം.  രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. 


തലച്ചോറിന്‍റെ ആരോഗ്യത്തിന് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് ഓര്‍മ നല്‍കും. അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഗുണകരവുമാണ്. ജലദോഷം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണിത്. ഇത് ദിവസവും രാവിലെ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.