Coconut Water: തേങ്ങാവെള്ളം സൺസ്ക്രീനായി പ്രവർത്തിക്കും..! എങ്ങനെ എന്നല്ലേ?
Coconut Water Benefits: ചർമ്മത്തിലെ പാടുകളും മറ്റും ഇല്ലാതാക്കാൻ തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും
തേങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന കാര്യം എല്ലാവർക്കും അറിയാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും പല തരം ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം ഒന്നിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് അപൂർവമാണ്. അത്തരത്തിൽ ഒന്നാണ് തേങ്ങാവെള്ളം. വിറ്റാമിനുകളും ധാതുക്കളും ഇലക്ട്രോലൈറ്റുകളുമെല്ലാം തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ രോഗങ്ങൾക്കും തേങ്ങാവെള്ളം നല്ല ഔഷധമാണെന്ന് നിസംശയം പറയാം.
തേങ്ങാവെള്ളത്തിൻ്റെ ആരോഗ്യഗുണങ്ങൾക്ക് പുറമെ ചർമ്മസംരക്ഷണത്തിനും ഇത് ഉത്തമമാണ്. തേങ്ങാവെള്ളത്തിന് ചർമ്മത്തെ അത്ഭുതകരമായി സംരക്ഷിക്കാൻ കഴിയും. തേങ്ങാവെള്ളം മുഖത്ത് പുരട്ടുന്നത് ലോഷൻ ആയി പ്രവർത്തിക്കുന്നു. തേങ്ങാവെള്ളം മുഖത്തിന് ആവശ്യത്തിന് ജലാംശം നൽകും. ഇത് ചർമ്മത്തെ മൃദുവാക്കുകയും ചുളിവുകളില്ലാത്തതുമാക്കുന്നു. ചർമ്മത്തിലെ പാടുകളും മറ്റും ഇല്ലാതാക്കാൻ ഇതിലടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കും. മാത്രമല്ല, ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കുകയും ചെയ്യും.
ALSO READ: വിട്ടു മാറാത്ത ചുമയോ? ഈ വീട്ടുവൈദ്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ
തേങ്ങാവെള്ളത്തിൽ ആൻറി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് മുഖക്കുരു വരാതെ സംരക്ഷിക്കും. ബാക്ടീരിയകളുടെ വളർച്ച തടയുക എന്ന ദൗത്യവും തേങ്ങാവെള്ളം നിറവേറ്റുന്നുണ്ട്. തേങ്ങാവെള്ളം സൺ സ്ക്രീനായി പ്രവർത്തിക്കുമെന്ന് പലർക്കും അറിയില്ല. സൂര്യരശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സൂര്യതാപം തടയുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
തേങ്ങാവെള്ളം മുഖത്തു പുരട്ടാൻ പല വഴികളുണ്ട്. മുഖത്ത് കൈകൾ ഉപയോഗിച്ച് നേരിട്ട് പുരട്ടാം. അല്ലെങ്കിൽ മറ്റേതെങ്കിലും പദാർഥവുമായി കൂട്ടിച്ചേർത്ത് പുരട്ടാം. തേങ്ങാവെള്ളത്തിൽ പഞ്ഞി മുക്കി മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം മാത്രമേ ഇത് കഴുകി കളയാൻ പാടുള്ളൂ. ദിവസവും ഇത് ചെയ്താൽ 3-4 ആഴ്ചയ്ക്കുള്ളിൽ ഫലം കാണാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy