അതിരാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് കാപ്പി കുടിക്കുക പലർക്കും അത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുമുള്ള ഒന്നാണ് കാപ്പി. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന് പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും വിതരണം ചെയ്യുന്നതിനും ഒക്കെ കാപ്പി ​ഗുണം ചെയ്യും. ഒരിക്കലും അവസാനിക്കാത്ത മീറ്റിംഗുകളിലും വർക്ക് അസൈൻമെന്റുകളിലും ഒക്കെ പലരെയും ഊർജ്ജസ്വലതയോടെ ഇരിക്കാൻ ഒരു കപ്പ് കാപ്പി സഹായിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യായാമത്തിന് ശേഷമുള്ള പേശി വേദന 48 ശതമാനം കുറയ്ക്കാനും അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളും സ്‌ട്രോക്കുകളും അകറ്റി നിർത്താനും ചർമ്മത്തിനും നല്ലതാണ്. എന്നാൽ കാപ്പി കുടിക്കുന്നത് എത്ര നല്ലതാണെന്ന് പറഞ്ഞാലും അത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതല്ല. കൂടാതെ അമിതമായി കുടിക്കുന്നതും തെറ്റായ സമയത്ത് കുടിക്കുന്നതും ​ഗുണമല്ല ദോഷം ചെയ്യും.


ദഹനസംബന്ധമായ പ്രശ്നങ്ങൾ: കാപ്പി നിങ്ങളുടെ ദഹനവ്യവസ്ഥയെ ബാധിക്കും. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിച്ചാൽ അത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തിന് കാരണമാകും. അത് ദഹനത്തെ ബാധിക്കുകയും നെഞ്ചെരിച്ചിലിനും കാരണമാകുകയും ചെയ്യും.


കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു: നിങ്ങളുടെ ശരീരം രാവിലെ കോർട്ടിസോൾ എന്നറിയപ്പെടുന്ന ഒരു ഹോർമോൺ പുറപ്പെടുവിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ, അത് നിങ്ങൾക്ക് ഉണർവും ഉന്മേഷവും നൽകുന്നു. വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ കോർട്ടിസോളിന്റെ അളവ് കുറയുന്നു.


ധാതുക്കൾ നഷ്‌ടപ്പെടാം: രാവിലെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ ശരീരത്തിലെ ചില പ്രധാന ധാതുക്കൾ നഷ്‌ടപ്പെട്ടേക്കാം.


ഉത്കണ്ഠ: കൂടുതൽ ഉത്കണ്ഠ ഉണ്ടാകാൻ കാരണമാകുന്നതാണ് വെറും വയറ്റിൽ കാപ്പി കുടിയ്ക്കുന്നത്. രാവിലെ കാപ്പി കുടിക്കുന്നത് നിങ്ങളുടെ ഉത്കണ്ഠയുടെ അളവ് ട്രിഗർ ചെയ്യും. കഫീൻ നമ്മുടെ ഉത്കണ്ഠ കൂട്ടാൻ കാരണമാകും.


ഉയർന്ന പഞ്ചസാരയുടെ അളവ്: രാവിലെ കഫീൻ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.