കാപ്പിയുടെ ഗുണങ്ങൾ: ഒരു ചൂട് കാപ്പി രാവിലെ കുടിക്കുന്നത് ഊർജസ്വലമായ ഒരു ദിവസത്തിലേക്കുള്ള ചുവടുവയ്പാണ് മിക്കവർക്കും. കാപ്പി ഉന്മേഷത്തിന് മാത്രമല്ല, ചർമ്മത്തിനും മികച്ചതാണ്. മിനുസമാർന്നതും കൂടുതൽ തിളക്കമുള്ളതുമായ ചർമം മുതൽ മുഖക്കുരു വരെയുള്ള നിരവധി ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരമാണ് കാപ്പിപ്പൊടി. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകളാണ് ചർമം സുന്ദരമാക്കാൻ സഹായിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1. ഡാർക്ക് സർക്കിളുകൾ കുറയ്ക്കാൻ കാപ്പി സഹായിക്കുന്നു: കണ്ണുകൾക്ക് താഴെയുണ്ടാകുന്ന ഇരുണ്ട വൃത്തങ്ങൾ നീക്കം ചെയ്യുന്നതിനുള്ള മികച്ച മാർ​ഗമാണ് കാപ്പിപ്പൊടി. കാപ്പിയിലെ കഫീൻ ഇരുണ്ട വൃത്തങ്ങൾ സൃഷ്ടിക്കുന്ന രക്തക്കുഴലുകളെ വികസിപ്പിക്കാൻ സഹായിക്കുന്നു. കണ്ണിന് താഴെയുള്ള നിറവ്യത്യാസം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ചേരുവകളും കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.


2. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നു: ഒരു കോഫി മാസ്ക് ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന കാപ്പിയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചുളിവുകളെ പ്രതിരോധിക്കുന്നു.


ALSO READ: Obesity: ഈ മാനസിക പ്രശ്നങ്ങൾ അപകടകരമാണ്... ശ്രദ്ധിക്കാം ഈ ലക്ഷണം


3. തിളങ്ങുന്ന ചർമം: കാപ്പി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചർമം മൃദുവും തിളക്കമുള്ളതുമാക്കാം. കാപ്പിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാൽ കാപ്പിപ്പൊടി ഒരു ബോഡി സ്‌ക്രബ്ബായി ഉപയോഗിക്കാം. ചുളിവുകളും തൂങ്ങിക്കിടക്കുന്ന ചർമ്മവും ഒഴിവാക്കാൻ, കഫീൻ സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നതും കാപ്പിപ്പൊടി മാസ്ക് സഹായിക്കും.


4. സെല്ലുലൈറ്റ് കുറയ്ക്കാൻ കാപ്പി സഹായിക്കുന്നു: കഫീന്റെ നല്ല ഉറവിടമാണ് കാപ്പി. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാപ്പിയിലെ കഫീൻ ചർമ്മത്തിന് താഴെയുള്ള രക്തക്കുഴലുകൾ വിശാലമാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സെല്ലുലൈറ്റ് കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഉപരിതലത്തിൽ കൊഴുപ്പ് ചേർക്കുന്നത് സെല്ലുലൈറ്റാണ്. കാപ്പി ചർമ്മത്തെ ദൃഢതയുള്ളതാക്കാനും സഹായിക്കുന്നു.


5. മുഖക്കുരു: ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഇഫക്റ്റുകൾ കൂടുതലായതിനാൽ, കാപ്പി കഴിക്കുന്നത് മുഖക്കുരു കുറയാൻ സഹായിക്കും. കാപ്പിപ്പൊടി മുഖത്ത് പുരട്ടുന്നത് മുഖക്കുരു വരുന്നത് തടയാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.