Face Skin and Vitamins:  ശൈത്യകാലം എത്താറായി,  ശൈത്യകാലം എന്നത് ഏറെ ആഹ്ലാദകരമായ ഒരു സമയമാണ്. ഒന്നാമത് കടുത്ത ചൂടില്‍ നിന്നും മോചനം, സുന്ദരമായ കാലാവസ്ഥ, സുഖപ്രദമായ കമ്പിളി വസ്ത്രങ്ങൾ, വിഭിന്ന തരത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവ ശൈത്യകാലം കൂടുതല്‍ ഊഷ്മളമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Fastest Weight Loss: വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം, ഈ വെളുത്ത സാധനങ്ങളോട് പറഞ്ഞോളൂ ഗുഡ് ബൈ 
 
എന്നാല്‍,  ശൈത്യകാലത്ത് നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ചര്‍മ്മ പ്രശ്നങ്ങള്‍.  അതായത്, ശൈത്യകാലം നമ്മുടെ ചര്‍മ്മത്തെ ഏറെ ബാധിക്കുന്നു. തണുത്ത കാലാവസ്ഥ നമ്മുടെ ചർമ്മത്തെ കൂടുതല്‍ വരണ്ടതാക്കുകയും കേടുവരുത്തുകയും ചര്‍മ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.   


Also Read:  Broom and Dhanteras: ധൻതേരസിൽ ചൂൽ വാങ്ങുന്നത് ശുഭം, പ്രധാന്യം അറിയാം 
 
ഈ ശൈത്യ കാലാവസ്ഥയില്‍ മുഖത്തിന്‌ തിളക്കം നഷ്ടപ്പെടാൻ തുടങ്ങുന്നു, ചുണ്ടുകൾ വിണ്ടുകീറുന്നു, ചർമ്മം വരളുന്നു, തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചര്‍മ്മത്തിന് ഉണ്ടാകുന്നത്.  എന്നാല്‍, ശൈത്യകാലത്ത്‌ നിങ്ങളുടെ ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുക എന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അല്പം ശ്രദ്ധിച്ചാല്‍ ശൈത്യകാലത്തും നിങ്ങളുടെ ചര്‍മ്മം മുത്തുപോലെ തിളങ്ങും. 


Also Read:  2024 Lucky Zodiac Signs: പുതു വര്‍ഷമായ 2024ല്‍ സമ്പത്ത് വാരിക്കൂട്ടും ഈ രാശിക്കാര്‍!!  


ശൈത്യകാലത്ത് നിങ്ങളുടെ ചർമ്മത്തെ എങ്ങിനെ പരിപാലിക്കാം? അതിനായി ചില പ്രധാന കാര്യങ്ങള്‍ നമ്മുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ചർമ്മത്തെ പതിവായി മോയ്സ്ചറൈസ് ചെയ്യുക, ശൈത്യകാലത്ത് മൈൽഡ് ക്ലെൻസർ ഉപയോഗിക്കുക, ജെന്‍റിൽ എക്‌സ്‌ഫോളിയേറ്റർ, സൺസ്‌ക്രീൻ ഒഴിവാക്കാതിരിയ്ക്കുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് വഴി നമ്മുടെ ചര്‍മ്മത്തിന് ബഹ്യസംരക്ഷണം നമുക്ക് നല്‍കാന്‍ സാധിക്കും. 


എന്നാല്‍ നമ്മുടെ ചര്‍മ്മത്തിന് ആവശ്യമായ ആന്തരിക സംരക്ഷണം നല്‍കുന്നതിന് മറ്റ് ചില കാര്യങ്ങള്‍കൂടി  നമുക്ക് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനായി നമ്മുടെ ഭക്ഷണക്രമത്തില്‍ ചില അവശ്യ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്തുന്നു. 


നമുക്കറിയാം പ്രായം കൂടുന്തോറും ചർമ്മത്തിന്‍റെ തിളക്കം കുറയുന്നു. അതേസമയം, ശൈത്യകാലത്ത് ചർമ്മം കൂടുതല്‍ മങ്ങിയതും നിർജീവവുമാകാൻ തുടങ്ങുന്നു. ചർമ്മത്തിന് ശരിയായ പരിചരണം നൽകാത്തതാണ് ഇതിന് പിന്നിലെ കാരണം. ചില സമയങ്ങളിൽ, ഉറക്കക്കുറവ് കാരണം ചർമ്മം മങ്ങിയതും നിർജീവവുമായി കാണപ്പെടും. 


അതേസമയം, ഭക്ഷണത്തിലെ വിറ്റാമിനുകളുടെ അഭാവം മൂലം ചർമ്മത്തിന്‍റെ തിളക്കം കുറയുന്നു. ധാരാളം വിറ്റാമിനുകൾ കഴിക്കുന്നത് ചർമ്മത്തെ മനോഹരമാക്കുന്നു, ആരോഗ്യമുള്ള ചർമ്മത്തിന് ഏതൊക്കെ വിറ്റാമിനുകളാണ് നിങ്ങൾ കഴിക്കേണ്ടതെന്ന് അറിയാം.... 


വിറ്റാമിൻ K:


ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാൻ വിറ്റാമിൻ K കൂടുതലായി ഉപയോഗിക്കുക, വിറ്റാമിൻ K അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് ചർമ്മത്തിന്‍റെ തിളക്കം വർദ്ധിപ്പിക്കുക മാത്രമല്ല, വിറ്റാമിനുകളുടെ സാന്നിധ്യം മൂലം പിഗ്മെന്‍റേഷൻ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ കാബേജ്, ബ്രോക്കോളി, മല്ലിയില, ഓട്സ് എന്നിവ ഉൾപ്പെടുത്താം. ഇവ കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്നു.


വിറ്റാമിൻ E 


ശൈത്യകാലത്ത് ചർമ്മത്തിന്‍റെ തിളക്കം കുറഞ്ഞിട്ടുണ്ടെങ്കിൽ വിറ്റാമിൻ E അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുക. വിറ്റാമിൻ Eയിൽ ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയതാണ് ഇതിന് കാരണം. അതേ സമയം വിറ്റാമിൻ E നിലക്കടലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ, കടുക്, ബ്രോക്കോളി എന്നിവയിലും വിറ്റാമിൻ E അടങ്ങിയിരിയ്ക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. 


വിറ്റാമിൻ C


വൈറ്റമിൻ  C ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. അതിനാൽ, നിങ്ങളുടെ ചർമ്മം വരണ്ടതും നിർജീവവുമാകുകയാണെങ്കിൽ, ഓറഞ്ച്, നാരങ്ങ എന്നിവ കൂടുതല്‍ കഴിയ്ക്കുക.  


നിരാകരണം:  മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ എവിടെയെങ്കിലും വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.