ദിവസവും ചെറിയ അളവിൽ നട്സ് കഴിക്കുന്നത് വിഷാദരോഗത്തെ അകറ്റി നിർത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പ്രകാരം, പ്രതിദിനം ചെറിയ അളവിൽ നട്സ് (ഏകദേശം 30 ഗ്രാം) കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഡിക്കൽ, ലൈഫ്‌സ്‌റ്റൈൽ റെക്കോർഡുകളുടെ ഒരു ഓൺലൈൻ ഡാറ്റാബേസ് ആയ യുകെ ബയോബാങ്ക് കോഹോർട്ടിൽ നിന്നുള്ള ഡാറ്റ ഗവേഷകർ പരിശോധിച്ചു. 2007-നും 2020-നും ഇടയിൽ 37-73 വയസ് പ്രായമുള്ള 13,500-ലധികം ബ്രിട്ടീഷുകാരെ പിന്തുടർന്നാണ് പഠനം നടത്തിയത്. ഫലങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു.


ദിവസവും ചെറിയ അളവിൽ നട്‌സ് കഴിക്കുന്നവരിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം കണ്ടെത്തി. പഠനത്തിലെ കണ്ടെത്തലുകളെ സംബന്ധിച്ച് വ്യക്തമായി സൂചിപ്പിക്കുന്നില്ല. എന്നിരുന്നാലും, ആരോഗ്യകരമായ ഭാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ മുതിർന്നവരിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.


വിവിധ നട്സുകളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ


വിറ്റാമിൻ ഇ: മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റുകൾ നട്സിൽ അടങ്ങിയിരിക്കുന്നു.


ഒമേഗ-3: വാൽനട്ടിൽ ഉയർന്ന അളവിൽ ഒമേഗ-3 കാണപ്പെടുന്നു. ഒമേഗ -3 വിഷാദരോഗത്തിന്റെ നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളുള്ളവരിൽ കാര്യമായ പുരോഗതിയുണ്ടാക്കുന്നതായി ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.


ഫിനോളിക് ആസിഡുകൾ: വിഷാദം പോലുള്ള പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനുള്ള സമീപകാല പഠനങ്ങളിൽ ഫിനോളിക് ആസിഡുകൾ നല്ല ഫലങ്ങൾ കാണിക്കുന്നു. ബദാം, വാൽനട്ട്, പിസ്ത എന്നിവ ഈ സംയുക്തങ്ങളാൽ സമ്പന്നമാണ്.


ALSO READ: PCOS: പിസിഒഎസ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം


ട്രിപ്റ്റോഫാൻ: ഉയർന്ന ട്രിപ്റ്റോഫാൻ ഉള്ളടക്കം കാരണം, കശുവണ്ടി വിഷാദ രോഗലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള കഴിവിൽ ശ്രദ്ധ നേടിയിട്ടുണ്ട്.


മഗ്നീഷ്യം: ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സുഗമമായ പ്രവർത്തനത്തിൽ മ​ഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുകയും ഒരാളുടെ മാനസികാവസ്ഥയെ മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.


മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ: മസ്തിഷ്ക കോശങ്ങളുടെ ഘടനാപരമായ സമഗ്രത നിലനിർത്തുന്നതിനും ന്യൂറോണുകൾ തമ്മിലുള്ള ആശയവിനിമയത്തെ പിന്തുണയ്ക്കുന്നതിനും പ്രധാനമായ ആരോഗ്യകരമായ കൊഴുപ്പ് സ്രോതസ്സുകൾ നട്സിൽ അടങ്ങിയിട്ടുണ്ട്.


ഡയറ്ററി ഫൈബർ: ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്ന ഡയറ്ററി ഫൈബർ നട്സിൽ അടങ്ങിയിട്ടുണ്ട്. അവ വാഗ്ദാനം ചെയ്യുന്ന പോഷകങ്ങളുടെ പ്രയോജനം ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യമാർന്ന നട്സ് ഉൾപ്പെടുത്തുക.


നട്സ് കഴിക്കുന്നത് മുതിർന്നവരിൽ വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, എന്നിരുന്നാലും, ഇതിന് കൃത്യമായ കാരണം വ്യക്തമാക്കിയിട്ടില്ല. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാർഗമാണ്, എന്നാൽ പോഷകാഹാരത്തിലെ മാറ്റങ്ങൾ വിഷാദത്തിനുള്ള ചികിത്സയായി കാണേണ്ടതില്ല. ആരെങ്കിലും വിഷാദരോഗത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ, ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.


നിങ്ങളുടെ ഭക്ഷണത്തിൽ അണ്ടിപ്പരിപ്പ് ചേർക്കുന്നതിനുള്ള മാർ​ഗങ്ങൾ


നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ നട്സ് ചേർക്കുക: അധിക പ്രോട്ടീൻ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നല്ലതാണ്. നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ അണ്ടിപ്പരിപ്പ് ചേർക്കാം. ധാന്യങ്ങൾ, ഓട്‌സ് എന്നിവയിൽ ചേർത്ത് കഴിക്കാം.


നിങ്ങളുടെ സ്മൂത്തി റെസിപ്പിയിൽ ചേർക്കാം: നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്തി പാചകക്കുറിപ്പിൽ കുറച്ച് നട്സ് ചേർക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.


നട്സ് ഉപയോ​ഗിച്ച് ഭക്ഷണം ടോപ്പിങ് ചെയ്യുക: മത്സ്യം പച്ചക്കറികൾ എന്നീ ഭക്ഷണങ്ങളിൽ നട്സ് ഉപയോ​ഗിച്ച് ടോപ്പിങ് ചെയ്യാം. ഇതിന് സു​ഗന്ധ വ്യഞ്ജനങ്ങളും ഉപയോ​ഗിക്കാം.


നട്സ്, മധുരമില്ലാത്ത ഉണക്കിയ പഴങ്ങൾ, വിത്തുകൾ, ഡാർക്ക് ചോക്ലേറ്റ് സിറപ്പ് എന്നിവയുമായി സംയോജിപ്പിച്ച് ആരോഗ്യകരമായ ലഘുഭക്ഷണം തയ്യാറാക്കാം. ബദാം ബട്ടർ, പീനട്ട് ബട്ടർ, കാഷ്യൂനട്ട് ബട്ടർ പോലുള്ള വ്യത്യസ്ത നട്ട് ബട്ടറുകൾ ധാന്യ ബ്രെഡിനൊപ്പം കഴിക്കാം. ഇത് മാത്രമല്ല, ഈ നട്ട് ബട്ടർ സ്മൂത്തികളിൽ കലർത്താം, അല്ലെങ്കിൽ പഴങ്ങൾക്കും പച്ചക്കറികൾക്കും ഒപ്പം കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.