Nonstick Cookware: പാചകം ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.. രുചിയുള്ള ഭക്ഷണം തയ്യാറാക്കാനും കഴിയ്ക്കാനും  ഏവര്‍ക്കും താത്പര്യമുണ്ട്.  പാചകം പോലെതന്നെ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും പ്രധാനമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മിക്കവരും  പാചകത്തിനായി Nonstick Cookware ഉപയോക്കുന്നവരാണ്.  വളരെ കുറഞ്ഞ തോതില്‍   എണ്ണ ഉപയോഗിച്ച് പാകം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ മിക്കവരും ഇത് ഗുണകരമാണ് എന്നാണ് കരുതുന്നത്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ?   Nonstick പാത്രങ്ങളില്‍ പാകം ചെയ്യുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷവും ചെയ്യും. 



നോൺ സ്റ്റിക്ക് പാത്രങ്ങൾ (Nonstick Cookware) ഉയർന്ന തീയിൽ ചൂടാക്കുമ്പോള്‍  ചില  രാസവസ്തുക്കൾ  പുറന്തള്ളുന്നു ഇത് ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. നിങ്ങൾ നോൺ-സ്റ്റിക്ക് പത്രങ്ങളില്‍ പാചകം ചെയ്യുന്നവര്‍ ആണെങ്കില്‍ ഇക്കാര്യങ്ങള്‍  തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം. അതായത്, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍  പാചകം ചെയ്യാൻ  നോൺ സ്റ്റിക്ക് പാത്രങ്ങൾ ഒരിയ്ക്കലും ഉപയോഗിക്കരുത്.  



നോൺ സ്റ്റിക്ക് പാത്രങ്ങളില്‍ (Nonstick Cookware) ഉയർന്ന ചൂടിൽ ഒന്നും പാകം ചെയ്യരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഉയര്‍ന്ന ചൂടില്‍ പനിന്‍റെ  കോട്ടിംഗ് ഉരുകും, കോട്ടിംഗിൽ നിന്ന് പുറത്തുവരുന്ന പുകയും വിഷാംശംവും  ഭക്ഷണത്തില്‍ കലരും. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  നോൺ സ്റ്റിക്ക് പാനില്‍  ഇറച്ചി അല്ലെങ്കിൽ ബർഗർ പോലെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കരുത്.



ദീര്‍ഘനേരം പാകം ചെയ്യേണ്ട  വിഭവങ്ങള്‍  നോൺ സ്റ്റിക്ക് പാത്രങ്ങളില്‍ (Nonstick Cookware) ഉണ്ടാക്കരുത്.  അതായത്,  സോസ്, സൂപ്പ്, മാംസം, പായസം തുടങ്ങിയ വിഭവങ്ങള്‍  കുറഞ്ഞ തീയില്‍  ദീർഘനേരം പാകം ചെയ്യേണ്ടതുണ്ട്.  ഇവ നോൺ സ്റ്റിക്ക് പാനിൽ  പാകം ചെയ്യരുത്. കാരണം കൂടുതല്‍ നേരം ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുന്നത്  പാത്രങ്ങളുടെ  കോട്ടിംഗിനെ  ബാധിക്കും.  കൂടാതെ, ഭക്ഷണത്തില്‍ ഈ  കോട്ടിംഗ് കലരുകയും ചെയ്യും.  ഇത്  ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. 



ചില പച്ചക്കറികള്‍ ചെറു ചൂടില്‍  എണ്ണയും മസാലയും ഉപയോഗിക്കാതെ നാം പാകം ചെയ്യാറുണ്ട്. ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്പോഴും  നോൺ സ്റ്റിക്ക് പാത്രങ്ങള്‍  (Nonstick Cookware) ഉപയോഗിക്കരുത്. 


Pre - Heat ചെയ്ത് പാകം ചെയ്യേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നോൺ സ്റ്റിക്ക് പാത്രങ്ങളില്‍   (Nonstick Cookware)ഉണ്ടാക്കരുത്.  എന്നാല്‍, ഉയർന്ന ചൂട് ആവശ്യമില്ലാത്ത  എല്ലാ വിഭവങ്ങളും. ഒരു നോൺ സ്റ്റിക്ക് പാനിൽ നിങ്ങൾക്ക് അവ വേവിക്കാം. ദോശ, ഓംലെറ്റ് പോലുള്ളവ നോൺ സ്റ്റിക്ക് പാനിൽ എളുപ്പത്തിൽ ഉണ്ടാക്കാം, അതിനാൽ നിങ്ങൾക്ക് അവ ഉപയോഗിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.