Cough Home Remedies: പനിയ്ക്കും ജലദോഷത്തിനുമൊപ്പം ഇപ്പോള്‍ കണ്ടു വരുന്ന ചുമ പലര്‍ക്കും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ചില അവസരങ്ങളില്‍ ഏറെ മരുന്നുകള്‍ കഴിച്ചാല്‍പോലും കാര്യമായ പരിഹാരമില്ലാത്ത അവസ്ഥയാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Potato Benefits: ഉരുളക്കിഴങ്ങ് കേമനാണ് കേട്ടോ, ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ വിടില്ല  
 
ചുമ വന്നാല്‍ ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് ഉള്ളത്. വൈറല്‍ ഇന്‍ഫെക്ഷനില്‍ നിന്നുണ്ടാകുന്ന അലര്‍ജി കാരണമാണ് ഈ ചുമ ഉണ്ടാകുന്നത്. സാധാരണ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ അല്ല, ഇതിനു കാരണമായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, ചില അവസരങ്ങളില്‍  ആന്‍റിബയോട്ടിക്‌സ് കഴിച്ചാലും ഗുണം ലഭിക്കണം എന്നില്ല, 


എന്നാല്‍, ഇത്തരത്തിലുള്ള ചുമയ്ക്ക് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്, അവയെക്കുറിച്ച് അറിയാം.... 
 
​അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍​


അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത്തരം ചുമയ്ക്കുള്ള സാധ്യതയും ബുദ്ധിമുട്ടും ഏറെയാണ്. ഇതുപോലെ പലര്‍ക്കും ഈ ചുമയ്‌ക്കൊപ്പം മൂക്കടപ്പും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകും. ഈ അവസരത്തില്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്‍നിന്ന് മോചനം നേടാന്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാം.. 


ഇഞ്ചി ചായ  
  ​
ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് പ്രധാനം. അതായത് ജലദോഷവും തൊണ്ടയുടെ ഇന്‍ഫെക്ഷനും തുടങ്ങുമ്പോഴേ വിശ്രമിക്കുക. ഇതിലൂടെ ഈ രോഗാവസ്ഥ അടുത്ത സ്‌റ്റേജിലേയ്ക്കും ചുമയിലേയ്ക്കും കടക്കുന്നത്‌ തടയാന്‍ സാധിക്കും. കൂടാതെ ഈ അവസരത്തില്‍ ഇഞ്ചി ചായ കുടിയ്ക്കുന്നത് വളരെ ഉപകാരപ്രദമാണ്. 


ഇതുപോലെ പനിക്കൂര്‍ക്കയില ചതച്ച് ചായയുണ്ടാക്കുകയോ അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച്‌ കുടിയ്ക്കുകയോ ആവാം. അല്ലെങ്കില്‍ ഇതിന്‍റെ നീര് കഴിയ്ക്കുന്നതും ഗുണകരമാണ്. 


ചുക്കുകാപ്പി കുടിയ്ക്കാം. അതായത് ചുക്കും കുരുമുളകുമെല്ലാം ചേര്‍ത്ത ഈ കാപ്പി ഉറങ്ങാന്‍ നേരം കുടിയ്ക്കുന്നത് ഏറെ ആശ്വാസം നല്‍കും. 
 
ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത്  ഈ അവസരത്തില്‍ ഏറെ ഗുണകരമാണ്.  മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നതും ഈ അവസരത്തില്‍ വളരെ നല്ലതാണ്


ചുമയ്‌ക്കൊപ്പം ശ്വാസംമുട്ട്, നെഞ്ചിടിപ്പ് കൂടുന്നു, നെഞ്ചില്‍ ഭാരം, പനി പോലുളള ഉന്ദെഉ എങ്കില്‍ ഡോക്ടറെ കണ്ട് ആവശ്യത്തിനുള്ള ചികിത്സയെടുക്കണം. വരണ്ട ചുമയാണ് എങ്കില്‍ ഇത്തരക്കാര്‍ രാത്രി 7ന് ശേഷം അധികം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക. കൂട്സത്തെ എണ്ണയും മസാലയും കുറയ്ക്കുക. 


ഇത്തരം നടപടികളും വീട്ടുവൈദ്യങ്ങളും ചുമയില്‍ നിന്ന് മോചനം നേടാന്‍ സഹായകമാണ്...  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.