ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ "കൊവാക്‌സിന്‍" മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

18 മുതല്‍ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. രാജ്യത്ത് 12 ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കൊവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലാണ് അനുമതി നല്‍കിയത്.


വിവിധ ഘട്ടങ്ങളായാണ് കൊവാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 375 പേരിലാണ് കൊവാക്‌സിന്‍ പരീക്ഷിക്കുന്നത്. അതില്‍ 100 പേര്‍ എയിംസില്‍ നിന്നുള്ളവരാണ്. 18 വയസിനും 55 വയസിനും ഇടയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണം നടത്തുന്നത്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലാണ് നടക്കുക.


കോവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. നിര്‍ജീവമായ കോവിഡ് വൈറസുകളുടെ ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്‌സിന്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഒരു ഡോസ് കൊവാക്‌സിന്‍ മനുഷ്യ ശരീരത്തില്‍ കുത്തിവച്ചാല്‍ ശരീരത്തിന്‍റെ  രോഗപ്രതിരോധ ശേഷി ശക്തമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍ജീവമായ കോവിഡ് വൈറസ് ഘടകങ്ങള്‍ ഉപയോഗിച്ചുള്ള മരുന്നാണ് കൊവാക്‌സിന്‍. അതിനാല്‍ തന്നെ ഇത് ശരീരത്തില്‍ കുത്തിവയ്ക്കുന്നതു വഴിയായി മനുഷ്യശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍.