കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ്  പങ്കിട്ട കണക്കുകൾ പ്രകാരം ബുധനാഴ്ച ആറ് മരണങ്ങളാണ് കോവിഡ് ബാധിച്ചുണ്ടായത്. 28.63 ശതമാനം പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയത്.അടുത്തിടെ മിക്കവാറും എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗബാധ വളരെ വേഗത്തിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ്  ബാധക്ക് പിന്നിൽ പുതിയ വേരിയൻറാണ്.ഓമിക്രോണിന്റെ ഒരു വകഭേദമായ XBB.1.16 ആണ് ഇതിന് പിന്നിൽ. ആർക്റ്ററസ് എന്നാണ് ഇതിനെ വിളിക്കുന്നത്. വളരെ വേഗത്തിലാണ് ആർക്റ്ററസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടരുന്നത്.  എന്താണ് ആർക്‌ടറസ് എങ്ങനെയാണ് ഇത് കോവിഡ് ബാധക്ക് കാരണമാകുന്നത് എന്ന് പരിശോധിക്കാം.


ആർക്‌ടറസ് എന്ന ഭയങ്കരൻ


ഇതൊരു കോവിഡ് വേരിയൻറ് തന്നെയാണ്. ഉയർന്ന ട്രാൻസ്മിഷൻ നിരക്കാണ് ഇതിനുള്ളത്. ആർക്‌ടറസ് ബാധ കൗമാരക്കാരെയും കുട്ടികളെയും കൂടുതൽ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് COVID മ്യൂട്ടേഷനുകളുടെ സംയോജനമാണിത്, ഇത് വളരെ വേഗത്തിൽ  പകരുന്നതാണ്. രോഗ മൂർച്ഛിക്കുന്നവരിൽ വലിയ പ്രശ്നങ്ങൾക്കും ആർക്ടറസ് കാരണമാകുന്നു.


ലക്ഷണങ്ങൾ


ഇതുവരെ ശേഖരിച്ച വിവരങ്ങൾ പ്രകാരം ആർക്‌ടറസ് ബാധിക്കുന്നവർക്ക് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. മറ്റ് COVID-19 വേരിയന്റുകളെപ്പോലെ ഇതിന് ഇനിപ്പറയുന്ന ലക്ഷണങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.


ലക്ഷണങ്ങൾ


1.നീണ്ടുനിൽക്കുന്ന പനി
2.മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്
3. തൊണ്ടവേദന
4. കൺജങ്ക്റ്റിവിറ്റിസ്
5. തലവേദന
6. ശരീരത്തിന്റെ ക്ഷീണം
7. പേശി വേദന


ഇവ കൂടാതെ കണ്ണിൽ അസുഖം/പിങ്ക് ഐ /കൺജങ്ക്റ്റിവിറ്റിസ് എന്നിവയും ഇതിൻറെ ലക്ഷണമായി കാണാറുണ്ട്.12 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് ഒരു സാധാരണ ലക്ഷണമാണ്.


പ്രതിരോധം


കോവിഡ് പ്രതിരോധനത്തിൽ ചെയ്തത് തന്നെയെ ഇവിടെയും ചെയ്യാനുള്ളു. അവ ചുവടെ


1.പൊതു ഇടങ്ങളിൽ മാസ്ക് വീണ്ടും ധരിക്കാൻ തുടങ്ങുക
2.തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക
3. ഹാൻഡ് സാനിറ്റൈസർ എപ്പോഴും സൂക്ഷിക്കുക
4. വ്യക്തി ശുചിത്വം പാലിക്കുക
5.വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ആവശ്യമായ ഷോട്ടുകൾ എടുക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.