Dubai: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറന്‍സിക് ഡോക്ടര്‍മാര്‍.  30 ദിവസം പഴക്കമുള്ള മൃതശരീരത്തില്‍  കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായാണ്  ഇവര്‍ അവകാശപ്പെടുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ കോവിഡ്  (Covid-19) ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമാണ്  ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടത്. എന്നാല്‍,  നിലവിലെ പഠനങ്ങള്‍ പറയുന്നത് അനുസരിച്ച്  ആളുകള്‍ മരിക്കുന്നതോടെ വൈറസ് ഇല്ലാതാകും. അതായത് ജീവനില്ലാത്ത ശരീരത്തില്‍ വൈറസിന് നിലനില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍, 30 ദിവസം പഴക്കമുള്ള മൃതശരീരത്തില്‍  കൊറോണ വൈറസിന്‍റെ  (Corona Virus) സാന്നിധ്യം കണ്ടെത്തിയത് ലോകത്തെ ഞെട്ടിച്ചിരിയ്ക്കുകയാണ്.


രണ്ട് മൃതശരീരങ്ങളാണ്   ഇവര്‍  നിരീക്ഷണ വിധേയമാക്കിയത്.  ഒന്നാമത്തെ കേസില്‍ കടലില്‍ മുങ്ങി മരിച്ച ഒരാളുടെ മൃതദേഹമായിരുന്നു.  ഏകദേശം   30 ദിവസത്തിലേറെ പഴക്കമുള്ള    നിലയിലായിരുന്നു മൃതദേഹം.  കടലില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കോവിഡ് പോസിറ്റീവായിരുന്നു. രണ്ടാമത്തെ കേസ്  17 ദിവസങ്ങളായി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ്.  ഇതിലും  കൊറോണ വൈറസിന്‍റെ സന്നിധം കണ്ടെത്താനായി.  


Also Read: Covid Third Wave: രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്‍റെ തുടക്കത്തില്‍..!! കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്


കൊറോണ വൈറസുമായി ബന്ധപ്പെട്ട നിലവിലെ ഗവേഷണങ്ങള്‍ അനുസരിച്ച് ഭൂരിഭാഗം വൈറസുകളും മനുഷ്യന്‍ മരിക്കുന്നതോടെ നശിക്കും. അതിനാല്‍ തന്നെ ഈ കണ്ടെത്തല്‍ വേറിട്ടതാണെന്നും കൂടുതല്‍ ജാഗരൂകത അനിവാര്യമാണ് എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.