തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ കോവിഡ് ബാധിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നത് മറ്റ് ഗുരുതര രോഗങ്ങളാണ് എന്ന് കണ്ടെത്തി,
കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരില്‍ മൂന്ന് പേരൊഴികെ മറ്റുള്ളവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍,
പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമാണ് ഭൂരി ഭാഗം പേരുടെയും മരണത്തിന് കാരണമായതെന്ന് കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ 
പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.


Also Read:ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 2543 പേർക്ക്..!
ജൂലായില്‍ ഉണ്ടായ 51 മരണങ്ങളാണ് ആരോഗ്യ വകുപ്പ് പ്രത്യേകം പഠന വിധേയമാക്കിയത്,ജൂലായില്‍ മരിച്ച 63 പേരില്‍ 51 പേരുടെ മരണ കാരണം മാത്രമാണ് 
കൊറോണ വൈറസെന്ന് ലാബില്‍ സ്ഥിരീകരിച്ചത്,നിലവിലുള്ള മാന ദണ്ഡങ്ങള്‍ അനുസരിച്ച് 7 മരണങ്ങള്‍ കോവിഡ് ബാധിച്ചല്ലെന്ന് വിലയിരുത്തി.
നാല് മരണങ്ങളുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിലുണ്ടായ കാലതാമസവും ഒരാള്‍ മലയാളി അല്ലാത്തതുമാണ് പഠനത്തില്‍ ഉള്‍പെടുത്താതിരിക്കാന്‍ കാരണം.
സംസ്ഥാനത്ത് ഇതുവരെയുണ്ടായ കോവിഡ് മരണങ്ങളില്‍ 40.47 ശതമാനവും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്,ജൂലായില്‍ മരിച്ച 41 പേര്‍ക്കും 
വിദേശ,മറ്റ് സംസ്ഥാന സന്ദര്‍ശന ചരിത്രവുമില്ല,പൂര്‍ണ്ണമായും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്നാണ് നിഗമനം.