കോവിഡ് കേസുകളുടെ പുതിയ ലക്ഷണം: കോവിഡിന്റെ ഓരോ പുതിയ വേരിയന്റും പുതിയ രോ​ഗലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്. ഈ ശൈത്യകാലത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനനുസരിച്ച്, കോവിഡിനെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തുന്നുണ്ട്. ഈ പഠനങ്ങളിലെല്ലാം കോവിഡിന്റെ പുതിയ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡിന്റെ പുതിയ ലക്ഷണങ്ങൾ മൂക്കൊലിപ്പ്, രുചിയും മണവും നഷ്ടപ്പെടൽ, പനി, തൊണ്ടവേദന മുതലായവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൽഫ, ഡെൽറ്റ വകഭേദങ്ങൾ ഈ പ്രധാന ലക്ഷണങ്ങളെല്ലാം കൊണ്ടുവന്നപ്പോൾ, ഒമിക്രോൺ അധികം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതായാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മയാൽജിയ എന്ന ഒരു അവസ്ഥ കോവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണമായി ഉയർന്നുവന്നിരിക്കുന്നു. സോ കോവിഡ് സ്റ്റഡി ആപ്പിൽ നിന്നുള്ള ഒരു റിപ്പോർട്ട് പരാമർശിച്ചുകൊണ്ട്, ഒരാളിൽ കോവിഡ് അണുബാധ കണ്ടെത്തുന്നതിനുള്ള ആദ്യസൂചനയായി മയാൽജിയ ഉയർന്നുവന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


എന്താണ് മയാൽജിയ, അത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?


ശരീരത്തിൽ പേശികളിൽ വേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് മയാൽജിയ. നിങ്ങളുടെ പേശികളിൽ, പ്രത്യേകിച്ച് സന്ധികളിൽ വേദന അനുഭവപ്പെടുന്നു. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി അണുബാധയെ എത്രത്തോളം ചെറുക്കാൻ ശേഷിയുള്ളതാണ് എന്നതിനെ ആശ്രയിച്ച് ഈ വേദന മിതമായതോ അസഹനീയമോ ആകാം. ഭൂരിഭാ​ഗം ആളുകൾക്കും പലപ്പോഴും അവരുടെ തോളിലും കാലുകളിലും ആണ് മയാൽജിയയുടെ വേദന അനുഭവപ്പെടുന്നത്.


ALSO READ: Diabetes: പ്രമേഹം നിയന്ത്രിക്കുന്നതിന് ​ഗ്ലൈസെമിക് അളവ് ​കുറഞ്ഞ ഈ പഴങ്ങൾ കഴിക്കാം


ഇത് 'കോവിഡിന്റെ ഫലമായി ഉണ്ടാകുന്ന പേശി വേദന' എന്നും അറിയപ്പെടുന്നു. ഇത് മൂലം നടക്കാനും കൈകാലുകൾ ചലിപ്പിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മയാൽജിയ ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും വേദനയോടെ ഉണ്ടാകാം. നിങ്ങളുടെ ശരീരം ചലിക്കുമ്പോൾ മാത്രം ഈ വേദന അനുഭവപ്പെടണമെന്നില്ല. നിങ്ങൾ വിശ്രമിക്കുമ്പോഴും വേദനയുണ്ടാകാം.


നിങ്ങൾക്ക് കോവിഡ് ഉണ്ടെങ്കിൽ, കുറഞ്ഞത് മൂന്ന്-നാല് ദിവസമെങ്കിലും മയാൽജിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ കോവിഡ് പരിശോധന നടത്തി കൃത്യമായ ചികിത്സ തേടണം. കോവിഡുമായുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. ആരോഗ്യവാനായിരിക്കുക, നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിക്കാൻ ശ്രമിക്കുകയും സ്വയം സുരക്ഷിതരായിരിക്കുകയും ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.