Covid Reduce Life Expectancy: കഴിഞ്ഞ നാല് വർഷമായി കോവിഡ് വൈറസ് ബാധയെ ഭയന്ന് ലോകം ജീവിക്കുന്നു. കോവിഡ് മൂലം പല ആരോ​ഗ്യപ്രശ്നങ്ങളും പലരിലും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ മാനവരാശിയെ ആകമാനം ആശങ്കപ്പെടുത്തുന്ന ഒരു  റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ, കോവിഡിനെക്കുറിച്ച് ലാൻസെറ്റ് നടത്തിയ പഠനം പുറത്തുവന്നിരുന്നു. അതിൽ ലോകമെമ്പാടുമുള്ള ആളുകളുടെ ശരാശരി ആയുർദൈർഘ്യം കോവിഡ് പകർച്ചവ്യാധി കാരണം ഏകദേശം 1.6 വർഷം കുറഞ്ഞെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആഗോള ആയുർദൈർഘ്യം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കോവിഡിന്റെ വരവോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു.


ALSO READ: മൂക്കിൽ നിന്നുള്ള രക്തസ്രാവം ലിവർ സിറോസിന്റെ ലക്ഷണമോ? ശ്രദ്ധിക്കണം


രോ​ഗമുക്തരായവരിൽ കോവിഡ് വൈറസിന്റെ അംശങ്ങൾ ഒരു വർഷത്തിലേറെയായി കാണപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ, കോവിഡ് ബാധിച്ചവരിൽ ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ദീർഘനാളായി കാണപ്പെടുന്നുണ്ട്. 2019നെ അപേക്ഷിച്ച് 2021ൽ അഞ്ച് വയസ്സിന് താഴെയുള്ള അഞ്ച് ലക്ഷത്തോളം കുട്ടികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ലോകമെമ്പാടുമുള്ള കോവിഡ് പകർച്ചവ്യാധി കാരണം വിവിധ രാജ്യങ്ങളിൽ ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.


കോവിഡിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോഴും രോഗികളിൽ ദൃശ്യമാണ്. അതിൻ്റെ ഫലങ്ങൾ മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ കാണപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് 15 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ മരണ നിരക്ക് 22 ശതമാനം വർദ്ധിച്ചു. സ്ത്രീകളിൽ ഈ എണ്ണം 17% ആയി ഉയർന്നു. 2020 നും 2021 നും ഇടയിൽ 13.1 കോടി ആളുകൾ മരിച്ചു. ഇവരിൽ 1.6 കോടി മരണങ്ങളും കോവിഡ് കാരണമാണ്. സംഭവിച്ചിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 2021-ൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞു എന്നത് മാത്രമാണ് ആശ്വാസകരമായ ഒരേയൊരു കാരണം. 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.