കോവിഡ് ബാധിച്ച 14 വയസുവരെയുള്ള കുട്ടികൾക്ക് കുറഞ്ഞത് രണ്ട് മാസത്തോളം കോവിഡ് ലക്ഷണങ്ങൾ നീണ്ടുനിൽക്കുമെന്ന് പഠനം. ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച 0-3 വയസ് പ്രായമുള്ളവരിൽ 40 ശതമാനം പേർക്കും (1,194 കുട്ടികളിൽ 478 പേർ) രണ്ട് മാസത്തിലധികം രോ​ഗലക്ഷണങ്ങൾ അനുഭവപ്പെട്ടിരുന്നു. ചർമ്മത്തിലെ തിണർപ്പ്, വയറുവേദന എന്നീ ലക്ഷണങ്ങളാണ് 0-3 വയസ് പ്രായമുള്ളവരിൽ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് മുതൽ 11 വരെ വയസുള്ളവരിൽ മൂഡ് സ്വിങ്സ്, ഓർമ്മക്കുറവ്, ചർമ്മത്തിൽ തിണർപ്പ് എന്നീ ലക്ഷണങ്ങളാണ് പ്രകടമായത്. പഠനത്തിൽ 38 ശതമാനം കുട്ടികളിലാണ് (5,023 കുട്ടികളിൽ 1,912) ഈ ലക്ഷണങ്ങൾ കണ്ടെത്തിയത്. 12 മുതൽ 14 വയസുവരെയുള്ള കുട്ടികളിൽ മൂഡ് സ്വിങ്സ്, ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ് എന്നിവ കണ്ടെത്തി. കോവിഡ് ബാധിച്ച കുട്ടികൾക്ക് കോവിഡ് ബാധിക്കാത്ത കുട്ടികളേക്കാൾ രണ്ട് മാസമോ അതിൽ കൂടുതലോ ഒരു ലക്ഷണമെങ്കിലും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് പഠന ഫലങ്ങൾ കണ്ടെത്തി.


രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,313 പുതിയ കേസുകൾ, 38 മരണം


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4,33,44,958 ആയി. കോവിഡ് ബാധിച്ച് 38 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,24,941 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.03 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.81 ശതമാനവുമാണ്. ആകെ സജീവമായ കേസുകൾ 81,687 ൽ നിന്ന് 83,990 ആയി വർധിച്ചു. ആകെ കോവിഡ് അണുബാധയുടെ 0.19 ശതമാനമാണ് സജീവ കേസുകൾ. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.60 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.


ബുധനാഴ്ച രാവിലെ ഇന്ത്യയിൽ 12,249 പുതിയ കേസുകളും 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് രാജ്യത്തെ ആകെ കോവിഡ് കേസുകൾ 20 ലക്ഷം കടന്നു. 2022 ജനുവരി 25 ന് കേസുകളുടെ എണ്ണം നാല് കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 928 പുതിയ അണുബാധകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ കോവിഡ് കേസുകളിൽ ബുധനാഴ്ച കുറവുണ്ടായതായി ഡൽഹി സർക്കാരിന്റെ ആരോ​ഗ്യ ബുള്ളറ്റിൻ അറിയിച്ചു. മുംബൈയിലും പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ബുധനാഴ്ച രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.


അതേസമയം, രാജ്യത്തുടനീളം കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷയിൽ ഇന്ന് ആരോ​ഗ്യവിദ​ഗ്ധരുടെ യോ​ഗം ചേരുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. നേരത്തെ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോ​ഗ്യവകുപ്പ് മന്ത്രിമാരുമായും ഉയർന്ന ഉദ്യോ​ഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. യോ​ഗത്തിൽ വാക്സിനേഷൻ സംബന്ധിച്ച പുരോ​ഗതി വിലയിരുത്തി. കോവിഡ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജാ​ഗ്രത പാലിക്കുന്നത് തുടരണമെന്നും കോവിഡ് പ്രതിരോധ മാർ​ഗങ്ങളായ മാസ്ക്, സാമൂ​ഹിക അകലം എന്നിവ പാലിക്കണമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.