കുട്ടികള്‍ക്ക് കൊറോണ പിടിപെടുമോ എന്ന് ഭയപ്പെട്ടിരുന്നവര്‍ക്ക് ആശ്വസിക്കാം,  10 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതാണ് എന്ന്  പഠന റിപ്പോ‍ർട്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിർന്നവരെ അപേക്ഷിച്ച്  കുട്ടികളില്‍ പ്രത്യേകിച്ച് 10 വയസിന് താഴെയുള്ളവരില്‍  കോവിഡ്  (Covid-19) ബാധ ഉണ്ടായാലും  പൊതുവെ  വളരെ  നേരിയ ലക്ഷണങ്ങളാണ് കാണാറുള്ളത്‌. കൊറോണ വൈറസിനെ  (Corona Virus) പ്രതിരോധിക്കുന്നതിനുള്ള ആന്‍റിബോഡി മുതി‍ർന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതാണ് ഇതിന് കാരണം. 
 
എന്നാല്‍,  കുട്ടികളിലെ കോവിഡിന്‍റെ  അപകട സാധ്യത തള്ളിക്കളയാനാവില്ല  എന്നാണ്  ഇതുവരെയുള്ള കോവിഡ്‌  ബാധ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.  അമേരിക്കയിൽ 226 കുട്ടികൾ കോവിഡ് ബാധ മൂലം മരിക്കുകയും ആയിരക്കണക്കിന്  കുട്ടികളെ വൈറസ് ബാധ  ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങിയതിനെതുടര്‍ന്ന്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു,


ആ അവസരത്തിലാണ്  കുട്ടികൾക്കും വാക്സിൻ  (Covid Vaccine) നിർബന്ധമാണോ എന്ന ചോദ്യത്തിന്‍റെ പ്രസക്തി. കുട്ടികളിൽ കോവിഡ് -19  തീവ്രമാകാറില്ല എങ്കിലും  കുട്ടികൾക്ക് വൈറസ് ബാധ ഉണ്ടാകാനും അതിലൂടെ വൈറസ് മറ്റുള്ളവരിലേക്ക് പകരാനുമുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല. 


മുതിർന്നവർക്കുള്ള  കോവിഡ് വാക്സിനിലെ അതേ ഘടകങ്ങൾ തന്നെയാവും കുട്ടികൾക്കുള്ള വാക്സിനിലും അടങ്ങിയിട്ടുണ്ടാവുക. എന്നാൽ, കുട്ടികൾക്കുള്ള വാക്സിന്‍റെ  ഡോസ്  മുതിര്‍ന്ന വര്‍ക്കുള്ള  വാക്സിനിൽ നിന്ന് വ്യത്യസ്തമായിരിക്കും എന്ന് മാത്രം.


Also read: Kiwi: Immunity വർധിപ്പിക്കുന്നത് മുതൽ രക്തസമ്മർദ്ദം കുറയ്ക്കുന്നത് വരെ കിവിയുടെ ഗുണങ്ങൾ എന്തൊക്ക?


വാക്സിൻ നിർമാതാക്കളായ മോഡേണയും ഫൈസറും കുട്ടികള്‍ക്കുള്ള  വാക്സിൻ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.  പരീക്ഷണ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി വാക്സിന്‍  ഉപയോഗത്തിന് ലഭിക്കാന്‍ ഒരു പക്ഷേ ഇനിയും സമയം വേണ്ടിവരും. 


Also read: Kerala Covid Update: 1825 പേർക്ക് കോവിഡ്, 14 മരണങ്ങൾ കോവിഡ് മൂലം 


ആ അവസരത്തില്‍  കുട്ടികളിലൂടെ  കോവിഡ്‌  പകരുന്നത് തടയാന്‍  കാര്യമായ മുന്‍ കരുതലുകള്‍ അനിവാര്യമാണ്.  സ്‌കൂളുകളിൽ  മാസ്ക് ധരിയ്ക്കുക,  സാമൂഹിക അകലം പാലിക്കുക   തുടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍  കുട്ടികളിലൂടെ വൈറസ് പരക്കാനുള്ള സാധ്യത  ഒരു പരിധിവരെ കുറയ്കാന്‍ സാധിക്കും. ഇതില്‍ വീഴ്ച വരുത്തിയാല്‍  കൊറോണ വൈറസ് ബാധിതരായ കുട്ടികളില്‍ നിന്നും  മുതിർന്നവരിലേക്ക് വൈറസ് പരക്കാനുള്ള സാധ്യത വര്‍ദ്ധിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക