മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് വളരെ വേഗത്തിൽ കോവിഡ് വ്യാപനം ഉണ്ടാവുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനോടകം പൂച്ചകളും നായ്ക്കളും ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മൃഗങ്ങളിൽ ഭൂരിഭാഗത്തിനും രോഗബാധിതരായ വീട്ടുകാരിൽ നിന്നോ പരിചാരകരിൽ നിന്നോ ആണ് രോഗം ബാധിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ വളർത്തുമൃഗങ്ങളിൽ പടരുന്ന കോവിഡിനെതിരെ വാക്സിൻ കണ്ടു പിടിച്ചിരിക്കുകയാണ് ഗവേഷകർ.ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നിക്കോളായ് പെട്രോവ്‌സ്‌കി, വെറ്ററിനറി ഡോക്ടർ സാം കോവാക്ക് എന്നിവരുടെ സഹകരണത്തോടെയാണ് മൃഗങ്ങൾക്കായി COVAX-19 എന്ന വാക്സിൻ വികസിപ്പിച്ചത്.


പെട്രോവ്‌സ്‌കി വികസിപ്പിച്ചെടുത്ത COVAX-19, ഇറാനിലെ ലക്ഷക്കണക്കിന് ആളുകൾക്കാണ് നൽകിയത്, ഓസ്‌ട്രേലിയയിൽ COVAX-19 മാനുഷിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പരീക്ഷണത്തിൻറെ ഭാഗമായി വാക്സിൻ കൊവാക്കിന്റെ മൂന്ന് നായ്ക്കൾ ഉൾപ്പെടെ 25 വളർത്തുമൃഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്


മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക്


റിപ്പോർട്ടുകൾ പ്രകാരം രോഗബാധിതനായ മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്ക് കോവിഡ് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസം എടുക്കാൻ പാടു പെടുക, ഇടവിട്ടുള്ള ചുമ, തുമ്മൽ, വയറിളക്കം, കണ്ണുകളിൽ നിന്നും വെള്ളം ഒഴുകുക തുടങ്ങിയവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. വളർത്തു മൃഗങ്ങളിലും, ചില വന്യമൃഗങ്ങളിലുമാണ് നിലവിൽ കോവിഡ് ബാധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളത്. എന്നാൽ എല്ലാ മൃഗങ്ങൾക്കും രോഗം ബാധിക്കുമോ എന്ന് ഇപ്പോഴും വ്യക്തതയില്ല.



മൃഗങ്ങൾക്ക് മാസ്ക്കോ?


കോവിഡ് ബാധിച്ച വളർത്തു മൃഗത്തിന് മാസ്ക് വേണമോ എന്നതാണ് ഇനിയുള്ള ചോദ്യം. എന്നാൽ മൃഗങ്ങളെ ഒരിക്കലും മാസ്ക് അണിയിക്കാൻ പാടില്ലെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. കെമിക്കൽ ഡിസ് ഇൻഫെക്ടൻറ് കൊണ്ട് മൃഗങ്ങളെ തുടക്കുന്നതും  ഒഴിവാക്കണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.