Cow Milk Or Buffalo Milk: പശുവിൻ പാലും എരുമപ്പാലും തമ്മിലുള്ള വ്യത്യാസം എന്താണ്? ഏതാണ് മികച്ചത്?
Cow Milk Or Buffalo Milk: പാലിന്‍റെ കാര്യം വരുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ഒരു സംശയം ആണ് പശുവിൻ പാലാണോ എരുമപ്പാൽ ആണോ കൂടുതൽ പോഷകഗുണമുള്ളത് എന്നത്.
Cow Milk Or Buffalo Milk: പാല്‍ കുടിയ്ക്കാന്‍ ഇഷ്ടമുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സംശയമാണ്, ഏതു പാലാണ് മികച്ചത്? ഏതാണ് കൂടുതല്‍ ഗുണകരം എന്നത്.. പശുവിൻ പാലാണോ എരുമപ്പാലാണോ നല്ലതെന്ന ചോദ്യം പലപ്പോഴും ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്നു.
എല്ലാവർക്കും പ്രയോജനകരമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പാല്‍. സമീകൃതാഹാര പട്ടികയില്‍ ഉള്‍പ്പെടുന്ന പാല്‍ ദിവസവും കുടിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ദിവസവും പാല്‍ കുടിയ്ക്കുന്നത് ആരോഗ്യം നിലനിർത്താന്‍ സഹായിയ്ക്കുന്നു. അതായത്, മെച്ചപ്പെട്ട ആരോഗ്യത്തിന് പാല്‍ വളരെ ഗുണകരമാണ്.
Also Read: Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും
പാലില്‍ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പല്ലുകൾക്കും എല്ലുകൾക്കും ബലം നൽകുന്നു. അതുകൊണ്ടാണ് ദൈനംദിന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്, പ്രത്യേകിച്ച് വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പാല്‍ നല്‍കേണ്ടത് അനിവാര്യമാണ്. പാല്‍ മാത്രമല്ല, പാലുൽപ്പന്നങ്ങൾ കഴിയ്ക്കുന്നതും ആരോഗ്യത്തിനും നല്ലതാണ്.
പാലിന്‍റെ കാര്യം വരുമ്പോള്‍ എല്ലാവര്‍ക്കും ഉള്ള ഒരു സംശയം ആണ് പശുവിൻ പാലാണോ എരുമപ്പാൽ ആണോ കൂടുതൽ പോഷകഗുണമുള്ളത് എന്നത്. അതിനാല്‍ തന്നെ മിക്കവര്‍ക്കും ഈ സംശയം ഉണ്ടാകും, അതായത്, പശുവിൻ പാലാണോ എരുമപ്പാലാണോ കുടിക്കേണ്ടത് എന്നത്.
നിങ്ങള്‍ക്കും ഇത്തരം ആശയക്കുഴപ്പം ഉണ്ടെങ്കില്‍, അതായത്, പശുവിന്‍ പാലും എരുമപ്പാലും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഏത് പാൽ കുടിക്കുന്നതാണ് കൂടുതല്‍ ഗുണകരം എന്നും അറിയാം.
തടി കുറക്കണോ? പശുവിൻപാൽ കുടിയ്ക്കാം, കാരണം അറിയാം
നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പശുവിൻപാൽ കുടിക്കാം. കാരണം പശുവിൻപാലിൽ എരുമപ്പാലിനെ അപേക്ഷിച്ച് കൊഴുപ്പ് വളരെ കുറവാണ്. പശുവിൻ പാലിൽ 3 മുതൽ 4 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍, എരുമപ്പാലിൽ അതേ അളവിൽ 7 മുതൽ 8 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍, അമിത ശരീരഭാരം ഉള്ളവര്‍ എരുമപ്പാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.
അതുകൂടാതെ, പശുവിൻ പാൽ കടുപ്പം കുറഞ്ഞതാണ്, എന്നാല്‍, എരുമപ്പാലിന് കടുപ്പം കൂടുതലാണ്. അതിനാല്‍ത്തന്നെ, പശുവിൻ പാൽ എളുപ്പത്തിൽ ദഹിക്കുന്നു, എരുമപ്പാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അധിക കൊഴുപ്പ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പശുവിൻ പാൽ മാത്രം കുടിക്കുക.
പശുവിന്‍ പാലില്‍ ജലാംശം കൂടുതല്‍
പശുവിൻ പാലിൽ ജലാംശം കൂടുതല്‍ കാണപ്പെടുന്നു. അതായത്, പശുവിൻപാൽ കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലത്തിന്‍റെ അഭാവം നികത്താന്‍ സഹായിയ്ക്കുന്നു. വെള്ളം കുറച്ച് കുടിയ്ക്കുന്ന ശീലമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ പശുവിൻ പാൽ കുടിക്കുക. പശുവിൻ പാലിൽ 90 ശതമാനം വെള്ളമുണ്ട്. അതുകൊണ്ടാണ് ശരീരത്തിൽ ജലാംശം നിലനിർത്താന്‍ സഹായകമാകുന്നത്.
എരുമപ്പാലിൽ കൂടുതൽ പ്രോട്ടീൻ
എരുമപ്പാലിനെക്കുറിച്ച് പറയുമ്പോൾ, പശുവിൻ പാലിനേക്കാൾ 10 മുതൽ 11 ശതമാനം വരെ കൂടുതൽ പ്രോട്ടീൻ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ കാരണം ഇത് ചൂട് പ്രതിരോധിക്കും. പ്രായമായവരും ചെറിയ കുട്ടികളും ഇത് കുടിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കൊളസ്‌ട്രോളിന്‍റെ അളവിലും വ്യത്യാസം.
എരുമപ്പാലിലും പശുവിൻപാലിലും ഉള്ള കൊളസ്‌ട്രോളിന്‍റെ അളവിൽ വലിയ വ്യത്യാസമുണ്ട്. എരുമപ്പാലിൽ കൊളസ്‌ട്രോളിന്‍റെ അളവ് വളരെ കൂടുതലാണ്. അതേസമയം പശുവിൻപാലിൽ കൊളസ്‌ട്രോളിന്‍റെ അളവ് കുറവാണ്. അതിനാല്‍, ഹൈപ്പർടെൻഷൻ, വൃക്കരോഗികൾ എന്നിവര്‍ക്ക് ഇത് ഗുണകരമാണ്.
എരുമപ്പാലിൽ കൂടുതല്‍ കലോറി ഉണ്ട്
എരുമപ്പാലിൽ കൂടുതൽ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇതിന് ഉയർന്ന അളവിലുള്ള കലോറിയും ഉള്ളത്. ഒരു കപ്പ് എരുമപ്പാലിൽ 273 കലോറി അടങ്ങിയിട്ടുണ്ട്. അതേസമയം, 1 കപ്പ് പശുവിൻ പാലിൽ 148 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
നല്ല ഉറക്കത്തിന് ഒരു ഗ്ലാസ് എരുമപ്പാല്‍ കുടിയ്ക്കാം...!!
ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ എരുമപ്പാൽ കുടിക്കുക. നിങ്ങള്‍ക്ക് ഉറക്കക്കുറവ് പ്രശ്‌നമുണ്ടെങ്കിൽ എരുമപ്പാൽ കുടിക്കുക, ഇത് ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. അതുകൂടാതെ, പനീർ, തൈര്, പായസം, നെയ്യ് എന്നിവ എരുമപ്പാലിൽ നിന്ന് ഉണ്ടാക്കുന്നതാണ് നല്ലത്, കാരണം അത് കട്ടിയുള്ളതാണ്. പശുവിൻ പാലിൽ കൊഴുപ്പിന്‍റെ അംശം കുറവായതിനാൽ അതിന്‍റെ പാൽ കുടിക്കാൻ ഏറെ മികച്ചതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...