പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണമാണ് തൈര്. ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോബയോട്ടിക്കുകൾ ദഹനവ്യവസ്ഥയ്ക്ക് ​ഗുണം ചെയ്യുന്നു. പ്രോബയോട്ടിക്സ് കുടലിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ നൽകുന്നു. സാധാരണയായി ദഹനപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുകൂടാതെ, തൈരിന് തണുപ്പ് നൽകാനുള്ള ​ഗുണങ്ങളും ഉണ്ട്. ഇത് വേനൽക്കാലത്ത് ശരീരത്തിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്നു. എന്നാൽ ശൈത്യകാലത്ത്, ഇത് പലപ്പോഴും ഇത് ചുമയും ജലദോഷവും ഉണ്ടാക്കുന്നതിനും കാരണമാകും. ശൈത്യകാലത്ത് തൈര് കഴിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പറയുന്നതിലെ വാസ്തവം എന്താണെന്ന് നോക്കാം.


ശൈത്യകാലത്ത്, വിവിധ രോ​ഗങ്ങൾ ബാധിക്കാതിരിക്കാൻ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. തൈര് പോഷകങ്ങളാൽ സമ്പുഷ്ടമാണ്, ശക്തവും ആരോഗ്യകരവുമായ അസ്ഥികൾക്ക് ആവശ്യമായ കാത്സ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് തൈര്. തൈരിൽ പ്രോബയോട്ടിക്‌സും സിങ്കും അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.


സിങ്കിന് ജലദോഷത്തിന്റെ ലക്ഷണങ്ങളെ പ്രതിരോധിക്കാൻ സാധിക്കും. തൈരിന്റെ ദഹനം വർധിപ്പിക്കുന്ന ഗുണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ രോ​ഗങ്ങളിൽ നിന്ന് പ്രതിരോധം തീർക്കാനും സഹായിക്കും. എന്നിരുന്നാലും, ആസ്ത്മ, ചുമ, ജലദോഷം, സൈനസ് എന്നിവയുള്ളവർ മിതമായ അളവിലേ തൈര് കഴിക്കാവൂ.


ശൈത്യകാലത്ത് തൈര് കഴിക്കാനുള്ള ഫലപ്രദമായ മാർഗം എന്താണ്?


ജലദോഷവും മറ്റ് സീസണൽ രോഗങ്ങളും അകറ്റി നിർത്താൻ, ശൈത്യകാലത്ത് തൈര് കഴിക്കുന്നതിനുള്ള ഫലപ്രദമായ മാർ​ഗം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മാത്രം കഴിക്കുക എന്നതാണ്. രാത്രിയിൽ തണുത്ത തൈര് കഴിക്കുന്നത് കഫം വർധിക്കാൻ കാരണമാകും. പ്രത്യേകിച്ച് അലർജിയും ആസ്ത്മയും ഉള്ളവരിൽ ഇത് അവസ്ഥ വഷളാക്കും. ഫ്രിഡ്ജിൽ വച്ച തൈര് കഴിക്കുന്നത് ഒഴിവാക്കാം. ഇപ്രകാരം കഴിക്കുകയാണെങ്കിൽ ശൈത്യകാലത്ത് തൈര് കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതവും ആരോഗ്യകരവുമാണെന്ന് ഉറപ്പാക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.