കറിവേപ്പിലയുടെ ഗുണങ്ങൾ: കറിവേപ്പില നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ള ഒരു ഔഷധ സസ്യമാണ്. കറിവേപ്പില മികച്ച മണവും സ്വാദും കാരണം ഇന്ത്യൻ അടുക്കളകളിൽ കൂടുതലായി ഉപയോ​ഗിക്കുന്ന ഒരു ഘടകമാണ്. ഇതിന്റെ ഇലകൾ പാചകത്തിനും ഔഷധമായും ഉപയോ​ഗിക്കാറുണ്ട്. കറിവേപ്പിലയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ നമ്മുടെ ആരോഗ്യം മികച്ചതായി നിലനിർത്തുകയും പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓക്‌സിഡേറ്റീവ് കേടുപാടുകൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ, മാനസിക സമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ തടയുന്നു.


ഹെയർ ഓയിൽ: കറിവേപ്പിലകൊണ്ടുള്ള ഹെയർ ഓയിൽ അകാലനരയും മുടി കൊഴിച്ചിലും തടയാൻ സഹായിക്കുന്നു. കറിവേപ്പില എള്ളെണ്ണയിൽ തിളപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കുന്നത് മുടി നന്നായി വളരുന്നതിനും മുടിയുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.


ദഹനത്തിന് ഉത്തമം: മോരിൽ കറിവേപ്പില പേസ്റ്റ് ചേർത്ത് കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും. വിശപ്പ് ഉണ്ടാകുന്നതിനും കറിവേപ്പില പേസ്റ്റ് മോരിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.


ALSO READ: World Hypertension Day: അമിത രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ അഞ്ച് കാര്യങ്ങൾ ശീലിക്കാം


ചർമ്മത്തിനും കണ്ണിനും മുടിക്കും നല്ലത്: കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. ചർമ്മത്തിന്റെയും മുടിയുടെയും ആരോ​ഗ്യത്തിനും കറിവേപ്പില മികച്ചതാണ്.


ചുമയ്ക്കും ജലദോഷത്തിനും ​ഗുണം ചെയ്യും: ഒരുകപ്പ് വെള്ളത്തിൽ 5-7 കറിവേപ്പില ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ച് അരിച്ചെടുക്കുക. ഈ വെള്ളം ചെറിയ ചൂടോടെ കുടിക്കുന്നത് ചുമയിൽ നിന്നും ജലദോഷത്തിൽ നിന്നും മോചനം നൽകും.


വയറിളക്കം ശമിപ്പിക്കും:  തൈരും കറിവേപ്പിലയും വയറിളക്കം ശമിപ്പിക്കുന്നതിന് നല്ലതാണ്. കറിവേപ്പില ചേർത്ത് തൈര് കൂട്ടി ചോറ് കഴിക്കുന്നത് വയറിളക്കം തടയുന്നതിന് സഹായിക്കും.


നാരുകൾ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, മൾട്ടിവിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ ഒരു കലവറയാണ് കറിവേപ്പില. അനീമിയ, പ്രമേഹം, ഡിസ്പെപ്സിയ, പൊണ്ണത്തടി, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, മുടി, ചർമ്മ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ അവസ്ഥകൾ ചികിത്സിക്കാൻ കറിവേപ്പില വ്യാപകമായി ഉപയോഗിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.